Latest News

വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്‍ ആസിഫ് അലി

വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്‍ ആസിഫ് അലി
X

തൊടുപുഴ: വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്‍ ആസിഫ് അലി. സഹപ്രവര്‍ത്തകര്‍ മത്സരിക്കുന്നുണ്ടെങ്കിലും ജനത്തിനും ജനാധിപത്യത്തിനും നല്ലത് വരുന്ന വിജയമാണ് പ്രതീക്ഷിക്കുന്നതെന്ന് വോട്ട് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

'വോട്ട് ചെയ്യുകയെന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്വവും കടമയുമാണ്. വോട്ട് ചെയ്ത് തിരഞ്ഞെടുപ്പില്‍ പങ്കാളിയാകുന്നതില്‍ നിന്നും ആരും പിന്മാറി നില്‍ക്കുന്നത് ശരിയല്ല. നമുക്ക് പിന്തുണ നല്‍കാനും എതിര്‍പ്പ് പ്രകടിപ്പിക്കാനുളള അവസരവുമാണ് വോട്ടിങ്. വോട്ട് ചെയ്യുന്ന പൗരന് മാത്രമേ അതൃപ്തിയും രേഖപ്പെടുത്താന്‍ കഴിയൂ. എല്ലാവരും വോട്ട് ചെയ്യണം

മടി പിടിച്ചും ചൂട് കാരണവും വോട്ട് ചെയ്യാത്തവര്‍ പുറത്തിറങ്ങി വോട്ട് ചെയ്യണം. മികച്ച സൗകര്യങ്ങളും രാഷ്ട്രീയവാസ്ഥയും രാജ്യത്തുണ്ടാകണം. മൂന്ന് സഹപ്രവര്‍ത്തകര്‍ ഇത്തവണ മത്സരിക്കുന്നുണ്ട്. എന്നാല്‍ അവരുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവുമായുള്ള വ്യത്യാസം ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നില്ല. ജനത്തിന് നല്ലത് വരുന്നത്,അല്ലെങ്കില്‍ ജനാധിപത്യത്തിന് നല്ലത് വരുന്ന രീതിയിലുള്ള വിജയമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയിരുന്നു. ഇത്തവണ സമയം സൗകര്യവും ഒത്തുവന്നില്ല. എല്ലാവര്‍ക്കും വിജയാശംസ നേര്‍ന്നിട്ടുണ്ട്'ആസിഫ് അലി പറഞ്ഞു.

തൊടുപുഴ കുമ്പന്‍ കല്ല് ബിറ്റിഎം എല്‍പി സ്‌കൂളിലെത്തിയാണ് ആസിഫലി വോട്ട് ചെയ്തത്. നടനും സഹോദരനുമായ അഷ്‌കര്‍ അലി ഒപ്പമുണ്ടായിരുന്നു.

Next Story

RELATED STORIES

Share it