- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പരസ്യ വിവാദം: തനിഷ്‌കിനെ പിന്തുണച്ച് പരസ്യ കമ്പനികളുടെ അസോസിയേഷന്‍
ന്യൂഡല്‍ഹി: ഇരുമത വിഭാഗങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള പരസ്യം നല്‍കിയതിനു ഭീഷണിയും ആക്രമണവും നേരിട്ട തനിഷ്‌ക് ജ്വല്ലറിക്കു പിന്തുണയുമായി ഇന്റര്‍നാഷനല്‍ അഡ്വര്‍ടൈസ്‌മെന്റ് അസോസിയേഷന്‍ ഇന്ത്യ ചാപ്റ്റര്‍ രംഗത്ത്. തനിഷ്‌ക് പരസ്യം ധാര്‍മിക മാനദണ്ഡങ്ങള്‍ ലംഘിക്കുന്നില്ലെന്നും ഏതെങ്കിലും വ്യക്തിയെയോ സംഘടനയെയോ മതത്തെയോ അവഹേളിക്കുന്നതല്ലെന്നും രാജ്യത്തെ മുന്‍നിര പരസ്യ സ്ഥാപനങ്ങളുടെ അസോസിയേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. തനിഷ്‌ക് ജ്വല്ലറി ബ്രാന്‍ഡിനോട് ഐക്യദാര്‍ഢ്യം അര്‍പ്പിക്കുന്നുവെന്നും സൃഷ്ടിപരമായ ആവിഷ്‌കാരത്തിനെതിരായ അടിസ്ഥാനരഹിതവും അപ്രസക്തവുമായ ആക്രമണം അങ്ങേയറ്റം ഭയാനകരമാണെന്നു അഡ്വര്‍ടൈസ്‌മെന്റ് ക്ലബ് പ്രസ്താവനയില്‍ പറഞ്ഞു. പരസ്യവുമായി ബന്ധപ്പെട്ട് തനിഷ്‌കിനെയും അതിന്റെ ജീവനക്കാരെയും ഭീഷണിപ്പെടുത്തുന്നതിലും ലക്ഷ്യമിടുന്നതിലും ഇന്ത്യന്‍ മാധ്യമ, പരസ്യ വ്യവസായത്തിന് വേണ്ടി അഡ്വര്‍ടൈസ്‌മെന്റ് ക്ലബ് ശക്തമായി അപലപിക്കുന്നതായും ട്വിറ്ററില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
പരസ്യം പിന്‍വലിക്കുന്നതിലേക്ക് നയിച്ച സംഭവങ്ങള്‍ വളരെയേറെ നിര്‍ഭാഗ്യകരമാണെന്ന് ഇന്റര്‍നാഷനല്‍ അഡ്വര്‍ടൈസിങ് അസോസിയേഷന്‍ ഇന്ത്യ ചാപ്റ്റര്‍ വിശേഷിപ്പിച്ചു. 'ഭയപ്പെടുത്തുന്ന പെരുമാറ്റ'ത്തിനെതിരേ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. ''വ്യക്തിനിഷ്ഠമായ കാര്യങ്ങളില്‍ ഓരോ വ്യക്തിയുടെയും അഭിപ്രായത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നുണ്ടെങ്കിലും, ഇവ നിയമവിരുദ്ധമായ ഭീഷണികളിലേക്കും സാമൂഹിക വിരുദ്ധ പെരുമാറ്റങ്ങളിലേക്കും വഴിമാറരുത്. ഇത്തരം ഭയപ്പെടുത്തുന്ന പെരുമാറ്റത്തെക്കുറിച്ച് ഗൗരവമായി അന്വേഷിച്ച് ആവശ്യമായതും മാതൃകാപരവുമായ നടപടി സ്വീകരിക്കണമെന്ന് ഞങ്ങള്‍ ബന്ധപ്പെട്ട സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിക്കുന്നു. ബിസിനസുകള്‍ക്ക് അവരുടെ ബ്രാന്‍ഡ് പരസ്യ സന്ദേശങ്ങള്‍ ആശയവിനിമയം നടത്താന്‍ സുരക്ഷിതമായ അന്തരീക്ഷമുണ്ടെന്ന് ഉറപ്പാക്കണമെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
ഹിന്ദു-മുസ് ലിം പശ്ചാത്തലത്തിലുള്ള പരസ്യം കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയപ്പോള്‍ 'ലൗ ജിഹാദി'നെ പ്രോല്‍സാഹിപ്പിക്കുന്നുവെന്ന് പറഞ്ഞ് ഹിന്ദുത്വര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. തൊട്ടുപിന്നാലെ പരസ്യം നീക്കം ചെയ്യുന്നതായി തനിഷ്‌ക് അറിയിച്ചെങ്കിലും ഇന്നലെ ഗുജറാത്തിലെ തനിഷ്‌ക് ജ്വല്ലറിക്കു നേരെ ഒരുസംഘം ആക്രമണം നടത്തുകയും മാപ്പെഴുതിക്കുകയും ചെയ്തിരുന്നു. തങ്ങളുടെ ജീവനക്കാരുടെയും പങ്കാളികളുടെയും സ്റ്റോര്‍ സ്റ്റാഫുകളുടെയും ക്ഷേമം കണക്കിലെടുത്ത് പരസ്യം വലിക്കുകയാണെന്നായിരുന്നു കമ്പനിയുടെ വിശദീകരണം.
Ad Bodies Support Tanishq, Demand Action Against "Intimidating Behaviour"
RELATED STORIES
'നാനോ' കാറിന് പിന്നിലെ 'മാസ്സീവ്' തട്ടിപ്പ്: രത്തന്‍...
11 Oct 2024 10:54 AM GMTഅന്‍വറിനെ നേരിടാന്‍ നല്ല ശേഷിയുണ്ട്; ഇപ്പോള്‍ തീയാവേണ്ടത് സിപിഎമ്മിനെ...
26 Sep 2024 5:08 PM GMTമറ്റൊരു 'പാനായിക്കുളം കേസ്' കൂടി വെറുതെ വിട്ടു; സമാനതകളും ശിക്ഷയിലെ...
26 Sep 2024 6:59 AM GMTരണ്ടാം വിക്കറ്റും വീണു; മലപ്പുറം എസ്പിയുടെ തൊപ്പിക്ക് രക്തത്തിന്റെ...
10 Sep 2024 4:56 PM GMTനിങ്ങളുടെ മുഖം വികൃതമല്ലേ?; ഹേമാ കമ്മിറ്റി റിപോര്‍ട്ടിനു പിന്നാലെ...
19 Aug 2024 3:09 PM GMTഇവരാണ് അവര്‍...!; ദുരന്തമുഖത്തെ കുഞ്ഞുങ്ങള്‍ക്കായി മുലപ്പാല്‍...
1 Aug 2024 10:49 AM GMT