Latest News

'ജയ് ശ്രീറാം' വിളിപ്പിച്ചുവെന്ന് തെളിയിച്ചാല്‍ രാജിവയ്ക്കാമെന്ന് വെല്ലുവിളിച്ച് എഡിജിപി വിജയ് സാഖറെ

ജയ് ശ്രീറാം വിളിപ്പിച്ചുവെന്ന് തെളിയിച്ചാല്‍ രാജിവയ്ക്കാമെന്ന് വെല്ലുവിളിച്ച് എഡിജിപി വിജയ് സാഖറെ
X

ആലപ്പുഴ: പോലിസുകാര്‍ എസ്ഡിപിഐ പ്രവര്‍ത്തകനെക്കൊണ്ട് 'ജയ്ശ്രീറാം' വിളിപ്പിച്ചുവെന്ന് തെളിയിച്ചാല്‍ രാജിവയ്ക്കാമെന്ന് കേരള പോലിസ് എഡിജിപി വിജയ് സാഖറെ. എസ്ഡിപിഐ പ്രവര്‍ത്തകരെക്കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചുവെന്ന എസ്ഡിപിഐ നേതാക്കളുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ആലപ്പുഴ കലക്ടറേറ്റില്‍ നടന്ന സമാധാന യോഗത്തിലാണ് പോലിസ് പ്രവര്‍ത്തകരെക്കൊണ്ട് 'ജയ്ശ്രീറാം' വിളിപ്പിച്ചുവെന്ന് എസ്ഡിപിഐ നേതാക്കള്‍ ആരോപിച്ചത്. ഇതുസംബന്ധിച്ച് പരാതിയും നല്‍കി.

ആലപ്പുഴയിലെ ആര്‍എസ്എസ് നേതാവിന്റെ വധവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ആരും തന്നെ കൊലപാതകവുമായി നേരിട്ട് ബന്ധപ്പെട്ടവരല്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Next Story

RELATED STORIES

Share it