Latest News

'ആഫ്രിക്കന്‍ രാജ്യങ്ങളിലും ശാസ്ത്രവും സാങ്കേതിക വിദ്യയുമുണ്ട്'; ആഫ്രിക്കന്‍ രാജ്യങ്ങളോടുള്ള വിവേചനത്തില്‍ നിരാശ പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടനാ മേധാവി

ആഫ്രിക്കന്‍ രാജ്യങ്ങളിലും ശാസ്ത്രവും സാങ്കേതിക വിദ്യയുമുണ്ട്; ആഫ്രിക്കന്‍ രാജ്യങ്ങളോടുള്ള വിവേചനത്തില്‍ നിരാശ പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടനാ മേധാവി
X

ന്യൂഡല്‍ഹി: കൊവിഡ് വൈറസ് വ്യാപനത്തിനുശേഷം ലോക രാജ്യങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങളോട് കാണിക്കുന്ന വിവേചനത്തിനെതിരേ ലോകാരോഗ്യ സംഘടന. ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയ ശേഷം പല രാജ്യങ്ങളും ദക്ഷിണാഫ്രിക്കയിലേക്ക് നേരിട്ടുള്ള വിമാനങ്ങള്‍ അയക്കാന്‍ തയ്യാറാവാത്തതില്‍ ലോകാരോഗ്യ സംഘടയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് നിരാശ പ്രകടിപ്പിച്ചു.

ഞായറാഴ്ച ട്വിറ്ററിലൂടെയാണ് ഗെബ്രിയേസസ് തന്റെ വിമര്‍ശനം പങ്കുവച്ചത്.

ചില രാജ്യങ്ങള്‍ ദക്ഷിണാഫ്രക്കയിലേക്ക് നേരിട്ട് വിമാനം അയക്കാത്തത് നിരാശാജനകമാണ്. പല രാജ്യങ്ങളുടെയും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അംഗീകിക്കാതെ മൂന്നാമത് രാജ്യം നല്‍കുന്ന സര്‍ട്ടിഫിക്കറ്റിനെ വിശ്വസിക്കുന്നതും ഞെട്ടിക്കുന്നതാണ്- അദ്ദേഹം എഴുതി.

ആഫ്രിക്കയിലെ ശാസ്ത്രസാങ്കേതിക വിദ്യയെയും ബഹുമാനിക്കണം. ഒമിക്രോണ്‍ വൈറസ് ചികില്‍സയുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ പങ്കുവയ്ക്കുന്നു. ലോകത്താസകലമുള്ളവരെ ഇത് സഹായിക്കുന്നുമുണ്ട്.

നവംബര്‍ 24നാണ് ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്.

Next Story

RELATED STORIES

Share it