Latest News

ജസ്റ്റിസ് പി വി ആശയുടെ മാതാവ് അന്തരിച്ചു

ജസ്റ്റിസ് പി വി ആശയുടെ മാതാവ് അന്തരിച്ചു
X

തൃപ്രയാര്‍: കേരള ഹൈക്കോടതി മുന്‍ ജഡ്ജിയും അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണല്‍ അംഗവുമായ ജസ്റ്റിസ് പി വി ആശയുടെ മാതാവ് അന്തരിച്ചു. വാഴക്കുളം ക്ഷേത്രത്തിന് പടിഞ്ഞാറ് താമസിക്കുന്ന പൊക്കത്ത് പരേതനായ വിജയന്റെ ഭാര്യ ഗൗരി (102)യാണ് മരിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവും സ്വാതന്ത്രസമര സേനാനിയുമായിരുന്ന പരേതനായ സികെജി വൈദ്യരുടെ സഹോദരിയാണ്. മക്കള്‍: ഡോ.ജയന്തന്‍, ജയജ, ജയന്തി, രാജീവ്, പി വി ആശ. മരുമക്കള്‍ : ഡോ. പുഷ്പ, ഗോപാലകൃഷ്ണന്‍, സോമന്‍, ലീന. സംസ്‌കാരം വെള്ളിയാഴ്ച്ച ഉച്ചക്ക് 1 മണിക്ക് വടൂക്കര ശ്മശാനത്തില്‍.

Next Story

RELATED STORIES

Share it