Latest News

കെഎസ്ആര്‍ടിസിയില്‍ തൊഴിലാളികളുടെ സമരം ആരംഭിച്ചു; ശമ്പളത്തിനായി സര്‍ക്കാര്‍ അനുവദിച്ച 30 കോടി മതിയാവില്ലെന്ന് മാനേജ്‌മെന്റ്

ഭരണാനുകൂല സംഘടനയായ സിഐടിയു ഉം അനിശ്ചിതകാല സമരത്തിലേക്ക് കടന്നു

കെഎസ്ആര്‍ടിസിയില്‍ തൊഴിലാളികളുടെ സമരം ആരംഭിച്ചു; ശമ്പളത്തിനായി സര്‍ക്കാര്‍ അനുവദിച്ച 30 കോടി മതിയാവില്ലെന്ന് മാനേജ്‌മെന്റ്
X

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് ശമ്പള വിതരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ 30 കോടി മതിയാവില്ലെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ്. ശമ്പളം നല്‍കാന്‍ 52 കോടി കൂടി വേണമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായി ഇത്തവണ 65 കോടിയാണ് കെഎസ്ആര്‍ടിസി സര്‍ക്കാരിനോട് ചോദിച്ചത്. കഴിഞ്ഞ മാസം സര്‍ക്കാര്‍ 50 കോടി നല്‍കിയിരുന്നു.

അതേസമയം, കെഎസ്ആര്‍ടിസിയില്‍ ഇന്ന് മുതല്‍ തൊഴിലാളികളുടെ അനിശ്ചിതകാല സമരം ആരംഭിച്ചു. ശമ്പള വിതരണം വൈകുന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയാണ് ചീഫ് ഓഫിസിന് മുന്നിലെ പ്രതിഷേധം. ഈ മാസം 20ന് മുന്‍പ് ശമ്പളം നല്‍കാന്‍ നിര്‍വാഹമില്ലെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് തൊഴിലാളി നേതാക്കളെ അറിയിച്ചിരുന്നു. ശമ്പള വിതരണത്തിലെ പാളിച്ചയും കെടുകാര്യസ്ഥതയും ഉന്നയിച്ച് പ്രതിഷേധം മാനേജ്‌മെന്റിനെതിരെ കടുപ്പിക്കുകയാണ് യൂനിയനുകള്‍. ഭരണാനുകൂല സംഘടനയായ സിഐടിയു ഉം അനിശ്ചിതകാല സമരത്തിലേക്ക് കടന്നു.

Next Story

RELATED STORIES

Share it