Latest News

ബിജെപി നേതാവ് അഹല്യാ ശങ്കര്‍ മരിച്ചു

ബിജെപി നേതാവ് അഹല്യാ ശങ്കര്‍ മരിച്ചു
X

കോഴിക്കോട്: മുതിര്‍ന്ന ബിജെപി നേതാവ് അഹല്യാ ശങ്കര്‍ (89) മരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം, ദേശീയ നിര്‍വാഹക സമിതി അംഗം, മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.

1980ല്‍ മുംബൈയില്‍ നടന്ന ബിജെപി രൂപീകരണ സമ്മേളനത്തില്‍ പങ്കെടുത്ത കേരളത്തില്‍ നിന്നുള്ള വനിതാ പ്രതിനിധികളില്‍ ഒരാള്‍ അഹല്യാ ശങ്കറായിരുന്നു. 1973ല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ജനസംഘം സ്ഥാനാര്‍ത്ഥിയായിരുന്നു അഹല്യ. 1982ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂര്‍ മണ്ഡലത്തില്‍ നിന്നും 1989, 1991 വര്‍ഷങ്ങളില്‍ മഞ്ചേരിയില്‍ നിന്നും 1997ല്‍ പൊന്നാനിയില്‍ നിന്നും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. 1996ല്‍ കൊയിലാണ്ടി നിയമസഭാ മണ്ഡലത്തിലും മത്സരിച്ചു.

Next Story

RELATED STORIES

Share it