Sub Lead

നാഗ്പൂര്‍ സംഘര്‍ഷം: ആരോപണവിധേയരുടെ വീടുകള്‍ പൊളിക്കുന്നത് സ്റ്റേ ചെയ്ത് ബോംബെ ഹൈക്കോടതി

നാഗ്പൂര്‍ സംഘര്‍ഷം: ആരോപണവിധേയരുടെ വീടുകള്‍ പൊളിക്കുന്നത് സ്റ്റേ ചെയ്ത് ബോംബെ ഹൈക്കോടതി
X

നാഗ്പൂര്‍: മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസീബിന്റെ ഖബര്‍ പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വര്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പ്രതിചേര്‍ത്തവരുടെ വീടുകള്‍ പൊളിക്കുന്ന നടപടികള്‍ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് സ്‌റ്റേ ചെയ്തു. നാഗ്പൂര്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ നടപടികള്‍ പരിശോധിക്കണമെന്ന് ജസ്റ്റിസുമാരായ നിതിന്‍ സാമ്പ്രെ, വൃശാലി ജോഷി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. വീട് പൊളിക്കരുതെന്നാവശ്യപ്പെട്ട് കേസില്‍ മുഖ്യപ്രതിയെന്ന് പോലിസ് ആരോപിക്കുന്ന ഫാഹിം ഖാന്റെ മാതാവ് മെഹ്‌റുന്നിസയും ബന്ധുവായ അബ്ദുല്‍ ഹാഫിസും നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. എന്നാല്‍, കോടതി കേസ് പരിഗണിക്കും മുമ്പ് തന്നെ ഫാഹിം ഖാന്റെ വീട് പൂര്‍ണമായും പൊളിച്ചു കഴിഞ്ഞിരുന്നു. അബ്ദുല്‍ ഹാഫിസിന്റെ വീട് പൊളിക്കുന്നത് കോടതി സ്‌റ്റേ ചെയ്തു. ക്രിമിനല്‍ കേസുകളില്‍ ആരെങ്കിലും പ്രതിയായാല്‍ അവരുടെ വീട് പൊളിക്കരുതെന്ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നതായി മെഹ്‌റുന്നിസ ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it