Football

അര്‍ജന്റീനയോടേറ്റ വമ്പന്‍ തോല്‍വി; ബ്രസീല്‍ വീണ്ടും കാര്‍ലോ ആന്‍സെലോട്ടിയെ സമീപിച്ചു; പെപ്പ് ഗ്വാര്‍ഡിയോളയും കോച്ചിങ് ലിസ്റ്റില്‍

അര്‍ജന്റീനയോടേറ്റ വമ്പന്‍ തോല്‍വി; ബ്രസീല്‍ വീണ്ടും കാര്‍ലോ ആന്‍സെലോട്ടിയെ സമീപിച്ചു; പെപ്പ് ഗ്വാര്‍ഡിയോളയും കോച്ചിങ് ലിസ്റ്റില്‍
X

സാവോപോളോ:ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ അര്‍ജന്റീനയോട് നാണം കെട്ട തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ബ്രസീല്‍ ടീം പുതിയ കോച്ചിനെ തേടുന്നു. നിലവിലെ കോച്ച് ഡോറിവല്‍ ജൂനിയറിന്റെ പ്രകടനത്തില്‍ നിരാശരായ ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പുതിയ കോച്ചിനെ നിയമിക്കാനൊരുങ്ങുകയാണ്. നേരത്തെ തന്നെ ടീമിന്റെ റഡാറിലുണ്ടായിരുന്ന റയല്‍ മാഡ്രിഡ് ഇതിഹാസ പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടിയെ കൊണ്ടുവരാനാണ് ഫെഡറേഷന്റെ ആലോചന. ഇതിനായി വീണ്ടും ആന്‍സലോട്ടിയെ സമീപിച്ചതായി റിപ്പോര്‍ട്ടുണ്ട്.

മുന്‍ കോച്ച് ടീറ്റെ ടീം വിട്ടപ്പോഴും ആന്‍സലോട്ടിയെ ടീമിലെത്തിക്കാന്‍ ബ്രസീല്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അദ്ദേഹം പിന്‍മാറുകയായിരുന്നു. ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളിലെ മോശം ഫോമും ലോകകപ്പ് യോഗ്യത തുലാസിലായിരിക്കുകയും ചെയ്തതോടെയാണ് വീണ്ടും റയല്‍ പരിശീലകനുമായി ടീം ബന്ധപ്പെട്ടത്. മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ്പ് ഗ്വാര്‍ഡിയോളും ടീമിന്റെ റഡാറിലുണ്ട്. ബ്രസീലിന്റെ അടുത്ത ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ ജൂണ്‍ മാസത്തില്‍ ഇക്വഡോറിനും പരാഗ്വെയ്ക്കും എതിരാണ്.




Next Story

RELATED STORIES

Share it