Sub Lead

പോലിസിനെ കണ്ടാല്‍ പാന്റില്‍ വിസര്‍ജിച്ച് രക്ഷപ്പെടുന്ന മോഷ്ടാവിനെ ഗ്ലൗസിട്ട് പിടികൂടി പോലിസ്

പോലിസിനെ കണ്ടാല്‍ പാന്റില്‍ വിസര്‍ജിച്ച് രക്ഷപ്പെടുന്ന മോഷ്ടാവിനെ ഗ്ലൗസിട്ട് പിടികൂടി പോലിസ്
X

ന്യൂഡല്‍ഹി: നിരവധി മോഷണക്കേസുകളിലും കത്തിക്കുത്ത് കേസുകളിലും പ്രതിയായ യുവാവിനെ ഡല്‍ഹി പോലിസ് പിടികൂടി. സദര്‍ ബസാര്‍ സ്വദേശി ദീപക്കി(27)നെയാണ് പിടികൂടിയിരിക്കുന്നത്. പോലിസ് അടുത്തു ചെല്ലുമ്പോള്‍ പാന്റില്‍ മല-മൂത്ര വിസര്‍ജനം നടത്തി രക്ഷപ്പെടുന്നതായിരുന്നു ഇയാളുടെ രീതി. എന്നാല്‍, ഇത്തവണ ഈ രീതി വിജയിച്ചില്ല. തിങ്കളാഴ്ച്ച വൈകീട്ട് സദര്‍ബസാറില്‍ ദീപക്കിനെ കണ്ടെന്ന് പോലിസിന് രഹസ്യ വിവരം ലഭിച്ചു. ഇയാളുടെ രീതികള്‍ അറിയാവുന്ന പോലിസ് സംഘം ഗ്ലൗസും മാസ്‌കുമിട്ടാണ് പുറപ്പെട്ടത്. പോലിസിനെ കണ്ടതോടെ ദീപക്ക് പാന്റില്‍ വിസര്‍ജിച്ചെങ്കിലും പോലിസുകാര്‍ പിന്‍മാറിയില്ല. പിടികൂടിയ പ്രതിയെ സദര്‍ബസാര്‍ പോലിസ് സ്‌റ്റേഷനില്‍ എത്തിച്ച് കുളിപ്പിച്ചു. മുമ്പ് പലതവണ പോലിസിനെ വെട്ടിച്ച് ഇയാള്‍ രക്ഷപ്പെട്ടിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ രാജ ബാന്ദിയ സമ്മതിച്ചു. തന്റെ ഭാഗ്യമെന്ന് ദീപക് കരുതുന്ന ഒരു പ്രത്യേക തരം കത്തിയും ഇത്തവണ പോലിസിന് പിടിച്ചെടുക്കാന്‍ കഴിഞ്ഞു. അതിനാല്‍ ആയുധനിയമപ്രകാരവും കേസെടുത്തു.

Next Story

RELATED STORIES

Share it