Latest News

ജൂൺ മുതൽ കൂടുതല്‍ അന്താരാഷ്ട്ര- ആഭ്യന്തര വിമാനസര്‍വീസുകളുമായി എയര്‍ ഇന്ത്യ‌

ജൂൺ മുതൽ കൂടുതല്‍ അന്താരാഷ്ട്ര- ആഭ്യന്തര വിമാനസര്‍വീസുകളുമായി എയര്‍ ഇന്ത്യ‌
X

ന്യൂഡല്‍ഹി: വേനലവധി പ്രമാണിച്ച‌് അന്താരാഷ്ട്ര-ആഭ്യന്തര രംഗത്ത‌് കൂടുതല്‍ വിമാനസര്‍വീസുകളുമായി എയര്‍ ഇന്ത്യ‌. ജൂണ്‍ ഒന്നുമുതല്‍ മുംബൈ-ദുബയ‌്-മുംബൈ റൂട്ടില്‍ ആഴ‌്ചയില്‍ 3500 സീറ്റ‌് കൂടുതല്‍ ഉള്‍പ്പെടുത്തുമെന്ന‌് എയര്‍ ഇന്ത്യ അറിയിച്ചു. ദുബയ‌്-മുംബൈ-ദുബയ‌് റൂട്ടിലും സമാനമായ വര്‍ധന ജൂണ്‍ രണ്ടുമുതല്‍ പ്രാബല്യത്തില്‍വരും. രണ്ട‌് പുതിയ വിമാനമാണ‌് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത‌്. ഇക്കോണമി ക്ലാസില്‍ 7777 രൂപയുടെ പ്രത്യേക പാക്കേജുമുണ്ട‌്. ആഭ്യന്തര സര്‍വീസിലും പുതിയ വിമാനങ്ങള്‍ സജ്ജീകരിച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു. ഭോപാല്‍-പുനെ-ഭോപാല്‍ റൂട്ടിലും വാരാണസി-ചെന്നൈ-വാരാണസി റൂട്ടിലും ജൂണ്‍ അഞ്ച‌ുമുതല്‍ പുതിയ വിമാനങ്ങള്‍ സര്‍വീസ‌് ആരംഭിക്കും.

ഡല്‍ഹി-ഭോപാല്‍-ഡല്‍ഹി റൂട്ടില്‍ ആഴ‌്ചയില്‍ നിലവിലുള്ള 14 വിമാനത്തിനു പുറമെ ആറ‌് വിമാനംകൂടി സര്‍വീസ‌് നടത്തും. ഡല്‍ഹി-റായ‌്പുര്‍- ഡല്‍ഹി റൂട്ടില്‍ നിലവിലുള്ള ഏഴ‌് സര്‍വീസ‌് 14 ആയി ഉയര്‍ത്തും. ഡല്‍ഹി-ബംഗളൂരു-ഡല്‍ഹി, ഡല്‍ഹി-അമൃത‌്സര്‍-ഡല്‍ഹി, ചെന്നൈ- അഹമ്മദാബാദ‌്-ചെന്നൈ, ചെന്നൈ-കൊല്‍ക്കത്ത-ചെന്നൈ റൂട്ടിലും കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ‌് നടത്തും. ഡല്‍ഹി-വഡോദര-ഡല്‍ഹി, മുംബൈ-വിശാഖപട്ടണം-മുംബൈ റൂട്ടുകളിലും കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ‌് നടത്തും.

Next Story

RELATED STORIES

Share it