Latest News

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചു വിളിക്കണം: അല്‍ ഹാദി അസോസിയേഷന്‍

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചു വിളിക്കണം: അല്‍ ഹാദി അസോസിയേഷന്‍
X

തിരുവനന്തപുരം: ലക്ഷദ്വീപ് നിവാസികളുടെ സമാധാന ജീവിതം തകര്‍ക്കുന്ന അഡ്മിനിസ്‌ട്രേറ്ററെ അടിയന്തരമായി തിരിച്ചു വിളിക്കണമെന്ന് അല്‍ ഹാദി അസോസിയേഷന്‍ കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. നിലവിലെ അഡ്മിനിസ്‌ട്രേറ്റര്‍ ദ്വീപിലെത്തി അഞ്ചു മാസത്തിനുള്ളില്‍ കാര്യങ്ങള്‍ മുഴുവന്‍ കീഴ്‌മേല്‍ മറിയുകയും ദ്വീപ് വാസികളുടെ സൈ്വരജീവിതം ദുസ്സഹമാവുകയും ചെയ്തിരിക്കുകയാണ്.

96ശതമാനം മുസ്‌ലിംകളുള്ള ദ്വീപില്‍ മദ്യമൊഴുക്കുക, ഗോവധം നിരോധിക്കുക, രണ്ടിലധികം മക്കളുള്ളവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തുക, മംഗലാപുരത്തുനിന്നും മാത്രം സാധനസാമഗ്രികള്‍ വാങ്ങണമെന്ന് തിട്ടൂരം, വാര്‍ത്താമാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുക, ചെറുപ്പക്കാര്‍ ക്കെതിരെ കള്ളക്കേസെടുക്കുക തുടങ്ങി അധികാരമുപയോഗിച്ച് ഒരു ജനതയെ വരിഞ്ഞുമുറുക്കി പ്രകോപിപ്പിക്കാനും മറ്റൊരു കശ്മീര്‍ സൃഷ്ടിക്കാനുമാണ് അദ്ദേഹം ശ്രമിക്കുന്നത്.

ഒരു ക്രിമിനല്‍ കേസ് പോലും രജിസ്റ്റര്‍ ചെയ്യാത്ത ദ്വീപിലെ ജനങ്ങള്‍ക്കെതിരെ ഗുണ്ടാ ആക്ട് പ്രയോഗിക്കുന്നതിലെ സംഘപരിവാര താല്പര്യം വ്യക്തമാണ്. നരേന്ദ്രമോഡിക്കും ആര്‍എസ്എസിനും മാത്രം മനസ്സിലാകുന്ന രീതിശാസ്ത്രം നിരപരാധികളും സന്മനസ്സിന്റെ ഉടമകളുമായ ലക്ഷദ്വീപ് നിവാസികളോട് വച്ചുപുലര്‍ത്തുന്നത് അപലപനീയമാണ്.

വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് പ്രതികരിക്കുകയും പ്രശ്‌നപരിഹാരത്തിനായി പരിശ്രമിക്കുകയും ചെയ്യുന്ന മുഴുവന്‍ ജനപ്രതിനിധികളെയും നേതാക്കളെയും സംസ്ഥാന കമ്മറ്റി വാര്‍ത്താക്കുറുപ്പില്‍ അഭിനന്ദിച്ചു. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് മാഹീന്‍ ഹാദി, ജനറല്‍ സെക്രട്ടറി ഇല്യാസ് ഹാദി, ആബിദ് മൗലവി അല്‍ഹാദി, കല്ലമ്പലം അര്‍ഷദ് ഖാസിമി, പാനിപ്ര ഇബ്രാഹിം ബാഖവി, സൈനുദ്ധീന്‍ ബാഖവി, കരമന അഷ്‌റഫ് മൗലവി സംബന്ധിച്ചു.

Next Story

RELATED STORIES

Share it