Latest News

ആലപ്പുഴ ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; 15ന് ഓറഞ്ച് അലേർട്ട് – 14ന് മഞ്ഞ അലേർട്ട്

ആലപ്പുഴ ജില്ലയിൽ അതിശക്തമായ മഴയ്ക്ക്  സാധ്യത; 15ന് ഓറഞ്ച് അലേർട്ട് – 14ന് മഞ്ഞ അലേർട്ട്
X

ആലപ്പുഴ: തെക്ക് കിഴക്കൻ അറബിക്കടലിൽ മേയ് 14 ഓടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമർദ്ദ രൂപീകരണവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മേയ് 14ന് മഞ്ഞ അലർട്ടും മേയ് 15ന് ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. 14ന് 64.5 മുതൽ 115 മില്ലീമീറ്റർ വരെയും 15ന് ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലീമീറ്റർ വരെയും മഴ ലഭിക്കാനുള്ള സാധ്യതയാണുള്ളത്.

ശക്തമായ മഴയുണ്ടാവുന്ന സാഹചര്യത്തിൽ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും വെള്ളപ്പൊക്കം ഉണ്ടാകാനും സാധ്യതയുണ്ട്. ഇത് മുന്നിൽ കണ്ടുകൊണ്ടുള്ള മുൻകരുതലുകൾ സ്വീകരിക്കണം. മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം കർശനമായി പാലിക്കണം. ശക്തമായ കടലാക്രമണത്തിന് സാധ്യതയുണ്ട്.

ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ഇടിമിന്നൽ, ശക്തമായ കാറ്റ് ജാഗ്രത നിർദേശങ്ങൾ പാലിക്കണം. അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യം ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാൻ സാധ്യത കൂടുതലാണ്.

Next Story

RELATED STORIES

Share it