Latest News

ആള്‍ ഇന്ത്യ ആര്‍ടിഐ ഫെഡറേഷന്‍: സംഘടനാ രൂപീകരണവും വിവരാവകാശ ചര്‍ച്ചയും

ആള്‍ ഇന്ത്യ ആര്‍ടിഐ ഫെഡറേഷന്‍: സംഘടനാ രൂപീകരണവും വിവരാവകാശ ചര്‍ച്ചയും
X

പാലക്കാട്: വിവരാവകാശ സേവനാവകാശ, പൗരാവകാശ കൂട്ടായ്മയായ ആള്‍ ഇന്ത്യ ആര്‍ടിഐ ഫെഡറേഷന് പാലക്കാട് കേന്ദ്രമായി രൂപം നല്‍കി. വിവരാവകാശ നിയമം 2005 ഒക്ടോബര്‍ 12 മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ടെങ്കിലും സാധാരണക്കാര്‍ക്ക് ഈ വിഷയത്തില്‍ വ്യക്തമായോ അറിവ് പകരാനോ,രാജ്യവ്യാപകമായി വിവരാവകാശ പ്രവര്‍ത്തകരെ ഏകോപിക്കാനോ ശ്രമങ്ങള്‍ ഉണ്ടാകാത്തതിനാല്‍ ഈ കൂട്ടായ്മക്ക് വലിയ പ്രസക്തിയുള്ളതായി സംഘടനയുടെ സാരഥികള്‍ പറഞ്ഞു.


ഒലവക്കോട് പ്രിയദര്‍ശിനി ബുക് സ്റ്റാളില്‍ നടന്ന രൂപീകരണ യോഗത്തില്‍ അസീസ്, ആന്റണി ലോയിഡ് എന്നിവര്‍ വിഷയാവതരണം നടത്തി. ചെയര്‍മാന്‍ ആയി അഡ്വക്കേറ്റ് ആന്റണി ലോയിഡ്, വെസ് ചെയര്‍മാന്‍ മുഹമ്മദ് ഉനൈസ് തെങ്കര, ജനറല്‍ സെക്രട്ടറി: സി പി മുഹമ്മദാലി, ഓര്‍ഗനൈസേഷന്‍ സെക്രട്ടറി എ കാജാ ഹുസൈന്‍, സെക്രട്ടറി ആഷിക് ഒറ്റപ്പാലം, ട്രഷറര്‍ എന്‍ ഷംസുദ്ദീന്‍ നീരാണി , മിഡിയ കോ ഓര്‍ഡിനേറ്റര്‍ സമദ് കല്ലടിക്കോട് എന്നിവരെ തിരഞ്ഞെടുത്തു.

വിവരാവകാശ നിയമത്തിന്റെ പൂര്‍ണാവകാശം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാനും നിസ്വാര്‍ത്ഥമായ ജനസേവത്തിനും സന്നദ്ധതയുള്ളവര്‍ 9746873199 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.




Next Story

RELATED STORIES

Share it