- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എല്ലാ പാര്‍ട്ടിഗ്രാമങ്ങളേയും ജനാധിപത്യത്തിലേക്ക് വിമോചിപ്പിക്കും; കെകെ രമയുടേത് യഥാര്‍ഥ ഇടത് ബദലെന്നും കെ സുധാകരന്‍
യാതൊരു പത്യയശാസ്ത്ര ബാധ്യതയുമില്ലാത്ത ആള്‍ക്കൂട്ടമാണ് സിപിഎം എന്ന് കേരളത്തിന് മുന്നില്‍ തുറന്ന് കാട്ടിയ വനിതയാണ് കെകെ രമയെന്നും സുധാകരന്‍
തിരുവനന്തപുരം: യാതൊരു പ്രത്യയശാസ്ത്ര ബാധ്യതയുമില്ലാത്ത ആള്‍ക്കൂട്ടമാണ് സിപിഎം എന്ന് കേരളത്തിന് മുന്നില്‍ തുറന്ന് കാട്ടിയ വനിതയാണ് കെകെ രമയെന്ന് കെ സുധാകരന്‍.
നിയുക്ത കെപിസിസി പ്രസിഡന്റ് കെ സുധാകരനെ കെകെ രമയും മകനും സന്ദര്‍ശിച്ച പശ്ചാത്തലത്തില്‍ അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചതാണ് ഇക്കാര്യം. കെകെ രമയുടേത് യഥാര്‍ഥ ഇടത് ബദലെന്നും അദ്ദേഹം കുറിച്ചു.
ഫേസ് ബുക് കുറിപ്പിന്റെ പൂര്‍ണ രൂപം
ഇന്നലെ തിരുവനന്തപുരത്ത് വടകര എംഎല്‍എ സഖാവ് കെകെ രമയും മകന്‍ അഭിനന്ദും സന്ദര്‍ശിച്ചു. തിരക്കുകള്‍ക്കൊടുവില്‍ രാത്രി വൈകിയും പല സമകാലിക വിഷയങ്ങളില്‍ ചര്‍ച്ച നീണ്ടു പോയി. രാഷ്ട്രീയത്തെ കുറിച്ച് വളരെയധികം ഉള്‍ക്കാഴ്ച ഉള്ള വ്യക്തിത്വമാണ് കെകെ രമ. അവരുടെ രാഷ്ട്രീയം രൂപപ്പെട്ടിരിക്കുന്നത് തീഷ്ണമായ അനുഭവ പരിസരങ്ങളില്‍ ആണ്. സിപിഎം ഇടക്കിടെ പറയുന്നൊരു ഇടതു ബദല്‍ ഉണ്ട്. എന്റെ കാഴ്ചപ്പാടില്‍ ആര്‍എംപിയും സഖാവ് കെ കെ രമയും ഒക്കെയാണ് യഥാര്‍ത്ഥത്തില്‍ ആ ഇടതു ബദല്‍.
യാതൊരു പ്രത്യയശാസ്ത്ര ബാധ്യതയുമില്ലാത്ത ആള്‍ക്കൂട്ടമാണ് സിപിഎം എന്ന് കേരളത്തിന് മുന്നില്‍ തുറന്ന് കാട്ടിയ വനിതയാണ് രമ. അങ്ങേയറ്റം സ്ത്രീ വിരുദ്ധമായിട്ടാണ് സിപിഎം എന്ന ഹിംസാത്മകമായ ആള്‍ക്കൂട്ടം രമയെ നേരിട്ടത്.
ഞാനൊക്കെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ കാലത്ത് കണ്ണൂരൊക്കെ വിയോജിപ്പുള്ളവരെ ഒന്നുകില്‍ കൊല അല്ലെങ്കില്‍ ഊരുവിലക്കല്‍ ആയിരുന്നു സിപിഎം രീതി. ഇന്നും അതിന്റെ വൈവിധ്യങ്ങള്‍ തന്നെയാണ് അവര്‍ തുടര്‍ന്ന് പോകുന്നത്.
ആ അക്രമങ്ങളെ അനുദിനം പ്രതിരോധിച്ചും, ആവശ്യ സാഹചര്യങ്ങളില്‍ തിരിച്ചടിച്ചുമാണ് ജനാധിപത്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും തറക്കല്ലിട്ടത്. വരും നാളുകളില്‍ എല്ലാ പാര്‍ട്ടിഗ്രാമങ്ങളും ജനാധിപത്യത്തിലേക്ക് വിമോചിപ്പിക്കുക തന്നെ ചെയ്യും.
കെകെ രമക്ക് യുഡിഎഫ് നല്‍കിയത് നിരുപാധിക പിന്തുണയാണ്. ഇനിയും സംഘപരിവാറിന്റേയും സിപിഎമ്മിന്റെയും അക്രമ രാഷ്ട്രീയത്തിന്റെ ഇരകള്‍ക്കൊപ്പം നിരുപാധികമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ തിരുത്തലും പിന്തുണയുമായി ഒപ്പമുണ്ടാകുമെന്ന് കെകെ രമ ഉറപ്പ് തന്നു
RELATED STORIES
ഡോണള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞ; ഇന്ത്യയെ പ്രതിനിധീകരിച്ച്...
12 Jan 2025 9:27 AM GMTലോസ് ആന്‍ജെലസിലെ കാട്ടുതീ; മരിച്ചവരുടെ എണ്ണം 16 ആയി
12 Jan 2025 8:00 AM GMTഅഫ്ഗാനിസ്താനില്‍ തടവിലുള്ള രണ്ടു പൗരന്മാരെ വിട്ടുകിട്ടണമെന്ന് യുഎസ്;...
12 Jan 2025 7:42 AM GMTഗസയില്‍ നാലു ഇസ്രായേലി സൈനികര്‍ കൂടി കൊല്ലപ്പെട്ടു; ആറു പേര്‍ക്ക്...
12 Jan 2025 6:34 AM GMTവിമതരില്‍ നിന്ന് നഗരം പിടിച്ചെടുത്ത് സുഡാന് സൈന്യം (photo)
12 Jan 2025 4:28 AM GMTഅമേരിക്കന്‍ നീന്തല്‍ താരം ഗാരി ഹാളിന്റെ 10 ഒളിംപിക്സ് മെഡലുകളും വീടും...
11 Jan 2025 10:45 AM GMT