- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തീവ്രവാദ ബന്ധമെന്ന് ആരോപണം; ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ടിനെയും സ്‌കൂള്‍ പ്രിന്‍സിപ്പളിനെയും പിരിച്ചുവിട്ടു

ശ്രീനഗര്‍: തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ജമ്മു കശ്മീരില്‍ ജയില്‍ വകുപ്പിലെ ഡെപ്യൂട്ടി സൂപ്രണ്ടിനെയും അനന്ദ്‌നാഗിലെ സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പളിനെയും പിരിച്ചുവിട്ടു. ശ്രീനഗര്‍ ജയിലിലെ ഫെറോസ് അഹമ്മദ് ലോണ്‍, ബിജ്‌ബെഹറ സര്‍ക്കാര്‍ ഗേള്‍സ് സ്‌കൂളിലെ പ്രിന്‍സിപ്പള്‍ ജാവിദ് അഹമ്മദ് ഷാ എന്നിവരെയാണ് തീവ്രവാദബന്ധമാരോപിച്ച് പിരിച്ചുവിട്ടത്.
ഇന്ത്യന്‍ ഭരണഘടനയുടെ 311(2)(സി) അനുസരിച്ചാണ് രണ്ട് പേര്‍ക്കെതിരേയും നടപടിയെടുത്തത്.
2012 ല്‍ സര്‍വീസില്‍ കയറിയ ലോണ്‍ പാകിസ്താനിലേക്ക് യുവാക്കളെ പരിശീലനത്തിനയക്കുന്നതിന് ചുക്കാന്‍ പിടിച്ചെന്ന് സര്‍ക്കാര്‍ ആരോപിക്കുന്നു. തിരിച്ചെത്തിയ ഈ യുവാക്കള്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായും പിരിച്ചുവിടല്‍ രേഖയില്‍ പറയുന്നു. 2012ലാണ് ലോണ്‍ സര്‍വീസില്‍ കയറുന്നത്.
1989ല്‍ ലക്ചററായി സര്‍വീസിലെത്തിയ ജാവിദ് പിന്നീട് പ്രിന്‍സിപ്പളായി. ജാവിഡ് ഭീകരസംഘടനയുടെ അനുയായിയാണെന്നാണ് ഇയാള്‍ക്കെതിരേയുള്ള ആരോപണം. ഹുറിയത്തിന്റെയും ജമാ അത്ത് ഇസ് ലാമിയുടെയും പ്രവര്‍ത്തകനാണെന്നും പറയുന്നു.
ബുര്‍ഹാന്‍ വാണി പ്രക്ഷോഭത്തിന്റെ സമയത്ത് ഇദ്ദേഹം ജനങ്ങളെ സംഘടിപ്പിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചെന്നും പറയുന്നു.
RELATED STORIES
വീട്ടിലെ പ്രസവത്തെത്തുടര്ന്ന് യുവതി മരിച്ച സംഭവം; സിറാജുദ്ദീനെതിരേ...
8 April 2025 5:54 AM GMTസ്വര്ണവിലയില് ഇടിവ്
8 April 2025 5:38 AM GMTഷര്ട്ട് ഇടാന് നേരമില്ല; രോഗിയെ രക്ഷിക്കാന് ഓടിയെത്തിയ ആംബുലന്സ്...
8 April 2025 5:06 AM GMTപോലിസുകാരന് തൂങ്ങിമരിച്ച നിലയില്
8 April 2025 4:53 AM GMTവഖ്ഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം; മണിപ്പൂരിലെ ലിലോംഗില്...
8 April 2025 4:45 AM GMTവീട്ടമ്മയെ വെട്ടിയ കേസില് കായ്ക്കുരു രാഗേഷ് പിടിയില്
8 April 2025 3:52 AM GMT