Sub Lead

വീട്ടമ്മയെ വെട്ടിയ കേസില്‍ കായ്ക്കുരു രാഗേഷ് പിടിയില്‍

വീട്ടമ്മയെ വെട്ടിയ കേസില്‍ കായ്ക്കുരു രാഗേഷ് പിടിയില്‍
X

അന്തിക്കാട്: താന്ന്യത്ത് വീട്ടമ്മയെ വെട്ടിയ കേസില്‍ കായ്ക്കുരു രാഗേഷി(37)നെ പോലിസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് 17നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. താന്ന്യം കുളപ്പാടത്തിന് സമീപം പറമ്പില്‍ ആദിത്യകൃഷ്ണനോടുള്ള വൈരാഗ്യത്തില്‍ കായ്ക്കുരു രാഗേഷിന്റെ സംഘാഗങ്ങളായ ഷാജഹാന്‍ (30), ശ്രീബിന്‍ (23) എന്നിവര്‍ ഇയാളുടെ വീട്ടുമുറ്റത്തേക്ക് വടിവാളുമായി എത്തുകയായിരുന്നു. ഇയാളെ കണ്ടെത്താത്തതിനാല്‍ വീട്ടുകാരെ ഭീഷണിപ്പെടുത്തി. ബഹളം കേട്ട് തൊട്ടടുത്ത വീട്ടിലെ കാതിക്കൂടത്ത് ലീല അവിടേക്കെത്തി കാര്യം തിരക്കി. ഇതില്‍ പ്രകോപിതനായ ഷാജഹാന്‍ വടിവാള്‍ കൊണ്ട് ലീലയുടെ ഇടതുകൈപ്പത്തിയുടെ മുകളില്‍ വെട്ടുകയായിരുന്നു. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച ചാഴൂര്‍ വാഴപ്പുരയ്ക്കല്‍ അഖില്‍ (24), മഠത്തില്‍വീട്ടില്‍ ഹരികൃഷ്ണന്‍ (24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രാഗേഷിനെതിരേ വിവിധ സ്‌റ്റേഷനുകളിലായി വധശ്രമം, കവര്‍ച്ച തുടങ്ങി 64 ക്രിമിനല്‍ കേസുകളുണ്ട്.

Next Story

RELATED STORIES

Share it