Latest News

'ഫാഷിസ്റ്റ് കാലത്തെ അംബേദ്കര്‍ ചിന്തകള്‍'; എസ്ഡിപിഐ സായാഹ്ന സംഗമം നടത്തി

ഫാഷിസ്റ്റ് കാലത്തെ അംബേദ്കര്‍ ചിന്തകള്‍; എസ്ഡിപിഐ സായാഹ്ന സംഗമം നടത്തി
X

കണ്ണൂര്‍: ഫാഷിസ്റ്റ് കാലത്തെ അംബേദ്കര്‍ ചിന്തകള്‍ എന്ന പ്രമേയത്തില്‍ എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാള്‍ടെക്‌സ് ജംഗ്ഷനില്‍ സായാഹ്ന സംഗമം സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത് ഉല്‍ഘാടനം നിര്‍വ്വഹിച്ചു.

പിന്നാക്ക വിഭാഗക്കാരുടെ ഉന്നമനത്തിനു വേണ്ടി ഉറക്കെ ശബ്ദിച്ച വിപ്ലവകാരിയാണ് ബാബാ സാഹേബ് അംബേദ്കറെന്ന് അദ്ദേഹം പറഞ്ഞു. വര്‍ത്തമാനകാല ഇന്ത്യയില്‍ അംബേദ്കറെ ഉയര്‍ത്തിപ്പിടിച്ച് ഭരണഘടനാ സംരക്ഷണത്തിനു വേണ്ടി പോരാടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക പ്രവര്‍ത്തകന്‍ ഡോ. ഡി സുരേന്ദ്രനാഥ്, ജില്ലാ പ്രസിഡന്റ് ബഷീര്‍ കണ്ണാടിപറമ്പ, ജനറല്‍ സെക്രട്ടറി മുസ്തഫ നാറാത്ത്, ജില്ലാ സെക്രട്ടറി ഷഫീക്ക് പി സി, ജില്ലാ കമ്മിറ്റി അംഗം മാത്യു തളിപ്പറമ്പ എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it