Sub Lead

ഭീല്‍ ആദിവാസികളെ മതം മാറ്റാന്‍ ശ്രമിച്ചുവെന്ന് ബജ്‌റംഗ്ദള്‍; യുഎസ് പൗരന്‍ അടക്കം രണ്ടു പേര്‍ കസ്റ്റഡിയില്‍

ഭീല്‍ ആദിവാസികളെ മതം മാറ്റാന്‍ ശ്രമിച്ചുവെന്ന് ബജ്‌റംഗ്ദള്‍; യുഎസ് പൗരന്‍ അടക്കം രണ്ടു പേര്‍ കസ്റ്റഡിയില്‍
X

ജയ്പൂര്‍: ഭീല്‍ ആദിവാസികളെ മതം മാറ്റാന്‍ ശ്രമിച്ചെന്ന ബജ്‌റംഗ് ദളിന്റെ പരാതിയില്‍ യുഎസ് പൗരന്‍ അടക്കം രണ്ടുപേരെ രാജസ്ഥാന്‍ പോലിസ് കസ്റ്റഡിയില്‍ എടുത്തു. രാജസ്ഥാനിലെ കോട്ട ജില്ലയിലെ മോത്തിപുര ഗ്രാമത്തിലെ ജോയ് മാത്യു, മകളുടെ ഭര്‍ത്താവും യുഎസ് പൗരനുമായ കോളിന്‍ മിച്ചെല്‍ എന്നിവരെയുമാണ് പോലിസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇരുവരും ഭീല്‍ ആദിവാസികളെ മതം മാറ്റാന്‍ ശ്രമിച്ചെന്നും ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിച്ചെന്നുമാണ് ബജ്‌റംഗ് ദള്‍ ആരോപിക്കുന്നത്. ഇരുവര്‍ക്കുമെതിരെ കേസെടുത്തെന്നും അന്വേഷണം നടക്കുകയാണെന്നും കോട്ട റൂറല്‍ എസ്പി സുജീത് ശങ്കര്‍ പറഞ്ഞു.

ഭീല്‍ ആദിവാസികളെ മതം മാറ്റാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞ് ചിലര്‍ ഹെല്‍പ്പ്‌ലൈനില്‍ വിളിച്ചെന്നും അതിനാലാണ് ഇടപെട്ടതെന്നും ബജ്‌റംഗ് ദള്‍ നേതാവ് യോഗേഷ് രന്‍വാള്‍ അവകാശപ്പെട്ടു. ചരണ്‍ ചൗക്കി എന്ന പ്രദേശത്ത് സ്ത്രീകളും കുട്ടികളെയും മതം മാറ്റാന്‍ ശ്രമിച്ചുവെന്നും യോഗേഷ് ആരോപിച്ചു.

Next Story

RELATED STORIES

Share it