Latest News

അമ്പിളി പ്രവ്ദയുടെ ഫോട്ടോ പ്രദര്‍ശനം ആരംഭിച്ചു

നിരവധി സഞ്ചാരങ്ങളിലൂടെ ഇരുളും, വെളിച്ചവും സംയോജിപ്പിച്ച് നിറങ്ങളില്‍ പകര്‍ത്തിയ അമ്പിളി പ്രവ്ദയുടെ 30 ഫോട്ടോകളാണ് പ്രദര്‍ശനത്തിന് ഒരുക്കിയിട്ടുള്ളത്.ഛായാപടം പ്രദര്‍ശനം സെപ്റ്റംബര്‍ ഒന്നു വരെയാണ് നടക്കും. രാവിലെ 11 മുതല്‍ വൈകിട്ട് 7 വരെയാണ് പ്രദര്‍ശന സമയം

അമ്പിളി പ്രവ്ദയുടെ ഫോട്ടോ പ്രദര്‍ശനം ആരംഭിച്ചു
X

കൊച്ചി: അമ്പിളി പ്രവ്ദ ഒരുക്കുന്ന ' ഛായാപടം' എന്ന ഫോട്ടോ പ്രദര്‍ശനം എറണാകുളം ഡര്‍ബാര്‍ ഹാളിലെ ലളിതകലാ അക്കാദമി ആര്ട്ട് ഗാലറിയില്‍ ആരംഭിച്ചു. കൊച്ചി മേയര്‍ എം അനില്‍കുമാര്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ 35 വര്‍ഷക്കാലമായി ഫോട്ടോഗ്രാഫി രംഗത്ത് കലാമൂല്യങ്ങള്‍ വിളിച്ചോതുന്ന നിരവധി ചിത്രങ്ങള്‍ പകര്‍ത്തുകയും, കേരള ലളിത കലാ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ അമ്പതിലധികം ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്ത വ്യക്തിയാണ് അമ്പിളി പ്രവ്ദ.

, അന്തരിച്ച പ്രശസ്ത സംവിധായകന്‍ ഭരതന്റെ യുള്‍പ്പെടെ പതിനഞ്ചോളം ചലച്ചിത്രങ്ങള്‍ക്ക് ഛായഗ്രഹണം നിര്‍വ്വഹിച്ചിട്ടുള്ള അമ്പിളി പ്രവ്ദ കേരളത്തില്‍ അറിയപ്പെടുന്ന നിശ്ചല ഛായഗ്രഹകനാണ്. നിരവധി സഞ്ചാരങ്ങളിലൂടെ ഇരുളും, വെളിച്ചവും സംയോജിപ്പിച്ച് നിറങ്ങളില്‍ പകര്‍ത്തിയ 30 ഫോട്ടോകളാണ് പ്രദര്‍ശനത്തിന് ഒരുക്കിയിട്ടുള്ളത്.ഛായാപടം പ്രദര്‍ശനം സെപ്റ്റംബര്‍ ഒന്നു വരെയാണ് നടക്കും. രാവിലെ 11 മുതല്‍ വൈകിട്ട് 7 വരെയാണ് പ്രദര്‍ശന സമയം.

Next Story

RELATED STORIES

Share it