- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ അവിസ്മരണീയ ദൃശ്യവിരുന്നൊരുക്കി 'അമൃത വര്‍ഷം 2022'
ജിദ്ദ: ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികാഘോഷമായ ആസാദി കാ അമൃത മഹോത്സവ്‌ന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സംഗമം (പി ജെ എസ്) സംഘടിപ്പിച്ച 'അമൃത വര്‍ഷം 2022' കലാ പ്രേമികള്‍ക്ക് അവിസ്മരണീയ ദൃശ്യവിരുന്നൊരുക്കി. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അംഗണത്തില്‍ നടന്ന പരിപാടിയില്‍ ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍വൈ സാബിര്‍ മുഖ്യഅഥിതിയായിരുന്നു. പി ജെ എസ് പ്രസിഡന്റ് ജയന്‍ നായര്‍ പ്രക്കാനം അധ്യക്ഷനായിരുന്നു.
വിഷന്‍ 2022 റിപോര്‍ട്ട് അലി തേക്കുതോടും കലാവിഭാഗം റിപോര്‍ട്ട് ജോസഫ് വര്‍ഗീസ് വടശേരിക്കരയും പൊതു റിപോര്‍ട്ട് ജോര്‍ജ്ജ് വര്‍ഗീസ് പന്തളവും അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി അയൂബ് ഖാന്‍ പന്തളം സ്വാഗതവും ഖജാന്‍ജി സന്തോഷ് കെ ജോണ്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് നടന്ന കലാമാമാങ്കത്തില്‍ ജിദ്ദയിലെ പ്രമുഖ ഗായകരായ മിര്‍സാ ഷെരിഫ്, ജമാല്‍ പാഷ, മുംതാസ് അബ്ദുല്‍ റഹ്മാന്‍, സോഫിയ സുനില്‍, ജോബി ടി ബേബി, രഞ്ജിത് നായര്‍, ഷറഫ് പത്തനംതിട്ട എന്നിവരുടെ ഗാനസന്ധ്യയും ഡാന്‍സ് ടീച്ചര്‍മാരായ സുധാ രാജു പത്തനംതിട്ട ജില്ലയുടെ തനതു കലാരൂപമായ കടമ്മിനിട്ട പടയണി ഉള്‍പ്പെടുത്തി അവതരിപ്പിച്ച കേരളീയ നൃത്യനൃത്തങ്ങള്‍, പുഷ്പ സുരേഷ് ചിട്ടപ്പെടുത്തിയ വിവിധ സംസ്ഥാനങ്ങളുടെയും കോളിവുഡ്, ബോളിവുഡ് നൃര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ നൃര്‍ത്തശില്പം എന്നിവ പ്രേക്ഷകര്‍ക്ക് ആസ്വാദ്യമേകി. സോഫിയ സുനില്‍ നേതൃത്വം നല്‍കിയ ഒപ്പന, അഷിദ മേരി ഷിബു നേതൃത്വം ചെയ്ത പിജെഎസ്സ് ബോയ്‌സ് ഡാന്‍സ് എന്നിവ പരിപാടിക്ക് മാറ്റുകൂടി. കൂടാതെ മാത്യു തോമസ് ടീം അവതരിപ്പിച്ച വില്ലടിച്ചാന്‍ പാട്ട് കാണികളില്‍ നിന്ന് കയ്യടി ഏറ്റുവാങ്ങിയത് വേറിട്ടൊരു കാഴ്ച്ച ആയിരുന്നു.
ജിദ്ദയിലെ അറിയപ്പെടുന്ന കലാകാരനും നാടകനടനുമായ സന്തോഷ് കടമ്മിനിട്ട സംവിധാനം ചെയ്ത ചരിത്ര നൃത്തസംഗീത ശില്പനാടകം 'ഒരു ഭ്രാന്തന്റെ സ്വപ്നം' നാടകം പ്രവാസികള്‍ നെഞ്ചേറ്റി.
പി ജെ എസ്സ് എക്സ്സികുട്ടീവ് അംഗമായിരുന്ന ഉല്ലാസിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ ഉല്ലാസ് കുറുപ്പ് മെമ്മോറിയല്‍ അവാര്‍ഡ് ജിദ്ദയിലെ മികച്ച ചിത്രരചയിതാവും ചിത്രാദ്ധ്യാപികയുമായ യമുന വേണുവിനും പി ജെ എസ്സിന്റെ സ്ഥാപക അംഗവും എക്‌സിക്യൂട്ടീവ് അംഗമായിരിക്കെ മരിച്ച ഷാജി ഗോവിന്ദന്റെ പേരില്‍ ഉള്ള മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള അവാര്‍ഡ് മുഹമ്മദ് കുട്ടി പാണ്ടിക്കാടിനും നല്‍കി.
കൂടാതെ വിദ്യാഭ്യാസ അവാര്‍ഡ് അസര്‍ മുഹമ്മദ് ഷിഹാബിനും നല്‍കി. കൊവിഡ് കാലത്ത് ബുദ്ധിമുട്ടനുഭവിക്കുന്ന രോഗികളെ സഹായിക്കുവാന്‍ നേതൃത്വം നല്‍കിയ സംഗമത്തിന്റെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡുകള്‍ മെഡിക്കല്‍ വിഭാഗം കണ്‍വീനര്‍ സജി ജോര്‍ജ് കുറുങ്ങാട്ട് ഏറ്റുവാങ്ങി.
നാടകത്തിനും മറ്റ് പരിപാടികള്‍ക്ക് ആവശ്യമായ ശബ്ദ ആലേഖനം, ശബ്ദമിശ്രണം, ഗാംഭീര്യമുള്ള ശബ്ദം നല്‍കുകയും ചെയ്ത
കലാപ്രതിഭ നജീബ് വെഞ്ഞാറന്‍മൂടിന് സ്‌നേഹോപഹാരം നല്‍കി.
പരിപാടിയ്ക്ക് പേര് നിര്‍ദ്ദേശിയ്ക്കുന്ന മത്സരത്തിനുള്ള ഉപഹാരം 'അമൃത വര്‍ഷം 2022' എന്ന പേര് നിര്‍ദേശിച്ച അനില്‍ കുമാര്‍ പത്തനംതിട്ടയ്ക്ക് നല്‍കി.
പീ ജെ എസ്സ് നടത്തിയ കളറിങ്ങ് മത്സരത്തിന് 'നിറക്കൂട്ട്' എന്ന പേര് നിര്‍ദേശിച്ചതിനുള്ള ഉപഹാരം കുമാരി ശേത്വ ഷിജുവിന് നല്‍കി.
ലേഡീസ് വിംഗ് കണ്‍വീനര്‍ അനിത സതീഷ്, ചില്‍ഡ്രന്‍സ് പ്രസിഡന്റ് ആന്‍ഡ്രിയ ലിസ ഷിബു, വിലാസ് അടൂര്‍, സിയാദ് അബ്ദുള്ള പടുതോട്, മനു പ്രസാദ് ആറന്മുള, നവാസ് ഖാന്‍ ചിറ്റാര്‍, സലീം മജീദ്, സാബുമോന്‍ പന്തളം, അനിയന്‍ ജോര്‍ജ്പന്തളം, അനില്‍ അടൂര്‍, ലാല്‍ കൃഷ്ണ, ഷറഫുദീന്‍ മൗലവി എന്നിവര്‍ വിവിധയിനം കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വര്‍ഗീസ് ഡാനിയല്‍ പ്രോഗ്രാം ജനറല്‍ കണ്‍വീനറും മനോജ് മാത്യു അടൂര്‍ കോര്‍ഡിനേറ്ററും ആയിരുന്നു. ശീ ജോസഫ് നെടിയവിള, ശ്രീമതി മേരി ജോര്‍ജ്ജ് എന്നിവര്‍ അവതാരകര്‍ ആയിരുന്നു.
ഈ വര്‍ഷത്തെ പുതിയ ഭാരവാഹികളെ ഉപദേശക സമിതി കണ്‍വീനര്‍ ശ്രീ എബി ചെറിയാന്‍ മാത്തൂര്‍ പ്രഖ്യാപിച്ചു.
പാസ്‌പോട്ട് വിഭാഗം കോണ്‍സുല്‍ ഹരിദാസ്, ജിദ്ദയിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, മാധ്യമ രംഗത്തുള്ള പ്രമുഖര്‍ പരിപാടി വീക്ഷിക്കാന്‍ എത്തിയിരുന്നു.
RELATED STORIES
ടോയ്ലറ്റില് പത്ത് മിനുട്ടില്‍ അധികം ഇരിക്കരുത്; മുന്നറിയിപ്പുമായി...
13 Nov 2024 9:43 AM GMTഒമാനില്‍ പ്രവാസി മലയാളി കുഴഞ്ഞ് വീണു മരിച്ചു
13 Nov 2024 8:46 AM GMTഇതരസംസ്ഥാന തൊഴിലാളിയുടെ ഭാര്യ കിടപ്പുമുറിയിലെ ജനലില്‍ തൂങ്ങി...
13 Nov 2024 8:45 AM GMTവാഴക്കാലയില്‍ ഇന്റര്‍നാഷനല്‍ ജിമ്മില്‍ തീപിടിത്തം
13 Nov 2024 8:14 AM GMTഇ പി, പിണറായിക്ക് കാലം നല്‍കിയ മറുപടി: കെ സുധാകരന് എംപി
13 Nov 2024 7:57 AM GMTകൊവിഡില്‍ ഹോട്ടല്‍ പൂട്ടി; ഫ്ളാറ്റില്‍ കഞ്ചാവ് കൃഷി ചെയ്ത് യുവാവ്,...
13 Nov 2024 6:25 AM GMT