Latest News

മുണ്ടക്കൈ; പാലം നിര്‍മ്മിക്കുന്നതിന്റെ സാമഗ്രികളുമായി ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം എത്തി

മുണ്ടക്കൈ; പാലം നിര്‍മ്മിക്കുന്നതിന്റെ സാമഗ്രികളുമായി ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം എത്തി
X

കല്‍പ്പറ്റ: ചൂരല്‍മലയിലേക്കുള്ള റോഡിന്റെ ഇരു വശങ്ങളിലും അത്യാവശ്യ സേവനങ്ങള്‍ക്കുള്ള വാഹനങ്ങള്‍ അല്ലാത്തവ പാര്‍ക്ക് ചെയ്യരുതെന്ന് ജില്ലാ കളക്ടര്‍ ഡിആര്‍ മേഘശ്രീ അറിയിച്ചു. മുണ്ടക്കൈയിലേക്ക് താല്‍കാലിക പാലം നിര്‍മ്മിക്കുന്നതിന് ആവശ്യമായ സാമഗ്രികളുമായി ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയിട്ടുണ്ട്. അടിയന്തരമായി ട്രക്കുകളില്‍ സാമഗ്രികള്‍ വയനാട്ടിലേക്കെത്തിക്കുന്നതിനായാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Next Story

RELATED STORIES

Share it