Latest News

ഒമ്പതുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരന് തടവും പിഴയും

ഒമ്പതുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരന് തടവും പിഴയും
X

തി​രു​വ​ന​ന്ത​പു​രം: ബീ​മാ​പ​ള്ളി ഉ​റൂ​സി​നെ​ത്തി​യ ഒ​മ്പ​തു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ അ​സം സ്വ​ദേ​ശി​യും അം​ഗ​പ​രി​മി​ത​നു​മാ​യ സദ്ദാം ഹുസയ്‌നെ കോ​ട​തി മൂ​ന്നു​വ​ര്‍ഷം ക​ഠി​ന ത​ട​വി​നും 15,000 രൂ​പ പി​ഴ​ക്കും ശി​ക്ഷി​ച്ചു. പോ​ക്‌​സോ കോ​ട​തി ജ​ഡ്ജി എ പി ഷി​ബു​വാ​ണ് ശി​ക്ഷി​ച്ച​ത്. 2022ലെ ​ഉ​റൂ​സി​നെ​ത്തി​യ പെ​ണ്‍കു​ട്ടി​യു​ടെ കു​ടും​ബം ഉ​റൂ​സ് ക​ണ്ട് രാ​ത്രി പ​ള്ളി പ​രി​സ​ര​ത്ത് കി​ട​ന്നു​റ​ങ്ങു​മ്പോ​ഴാ​യി​രു​ന്നു പ്ര​തി​യു​ടെ ആ​ക്ര​മ​ണം. പെണ്‍കുട്ടിയുടെ വസ്ത്രം മാറ്റാന്‍ ശ്രമിക്കുന്നത് കണ്ട് കുട്ടിയുടെ മാതാവ് ബഹളം വച്ചതോടെ ഓടിയ പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പ്രതി മോഷണ ശ്രമമാണ് നടത്തിയതെന്നും കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നുമുള്ള പ്രതിഭാഗം വാദം കോടതി തള്ളി. അം​ഗ​പ​രി​മി​ത​നാ​യ പ്ര​തി​ക്ക് കേ​ര​ള​ത്തി​ല്‍ ആ​രും സ​ഹാ​യ​ത്തി​നി​ല്ലെ​ന്നും പ്ര​തി​ഭാ​ഗം വാ​ദി​ച്ചു. അം​ഗ​പ​ര​മി​ത​ത്വം പോ​ക്‌​സോ കേ​സ് ചെ​യ്യാ​നു​ള്ള ഇ​ള​വാ​യി ക​ണ​ക്കാ​ക്കാ​നാ​കി​ല്ലെ​ന്ന പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചു. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്‌പെഷ്യല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ കാ​ട്ടാ​യി​ക്കോ​ണം ജെ കെ അ​ജി​ത് പ്ര​സാ​ദ് ഹാ​ജ​രാ​യി.

Next Story

RELATED STORIES

Share it