Latest News

പോഷകബാല്യം പദ്ധതിക്ക് തുടക്കം: തൃശൂര്‍ ജില്ലയില്‍ 3016 അങ്കണവാടികള്‍

പോഷകബാല്യം പദ്ധതിക്ക് തുടക്കം: തൃശൂര്‍ ജില്ലയില്‍ 3016 അങ്കണവാടികള്‍
X

തൃശൂര്‍: അങ്കണവാടി പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് പാലും മുട്ടയും നല്‍കുന്ന പോഷകബാല്യം പദ്ധതിക്ക് തൃശൂര്‍ ജില്ലയില്‍ തുടക്കമായി. വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള ജില്ലയിലെ 3016 അങ്കണവാടികളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികളുടെ പോഷകാഹാര നിലവാരം ഉയര്‍ത്തുന്നതിനും, സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിനുമായി ആഴ്ചയില്‍ രണ്ട് ദിവസങ്ങളിലായാണ് മുട്ടയും പാലും നല്‍കുന്നത്.

ഒരു കുട്ടിക്ക് ഒരു ദിവസം ഒരു ഗ്ലാസ് പാല്‍ വീതം ആഴ്ചയില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും, ആഴ്ചയില്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ മുട്ടയും നല്‍കുന്നതാണ്. അങ്കണവാടിയിലെ 3 വയസ് മുതല്‍ ആറ് വയസ് വരെയുളള പ്രീസ്‌കൂള്‍ കുട്ടികള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.

മില്‍മ, പ്രാദേശിക ക്ഷീര സൊസൈറ്റി, കുടുംബശ്രീ, ക്ഷീരകര്‍ഷകര്‍ എന്നിവര്‍ വഴി ഈ പദ്ധതിക്ക് ആവശ്യമായ പാല്‍ അങ്കണവാടികളില്‍ നേരിട്ട് എത്തിക്കും.

Next Story

RELATED STORIES

Share it