Latest News

ശബരിമലയിലെ അന്നദാന മണ്ഡപം പണി പൂര്‍ത്തീകരിച്ചു; പദ്ധതിച്ചെലവ് 21.55 കോടി രൂപ

ശബരിമലയിലെ അന്നദാന മണ്ഡപം പണി പൂര്‍ത്തീകരിച്ചു; പദ്ധതിച്ചെലവ് 21.55 കോടി രൂപ
X

ശബരിമല: ശബരിമലയില്‍ ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ അന്നദാന മണ്ഡപത്തിന്റെ പണി പൂര്‍ത്തീകരിച്ചു. ശബരിമലയിലെത്തുന്ന മുഴുവന്‍ തീര്‍ഥാടകര്‍ക്കും അന്നദാനം നല്‍കാന്‍ സാധിക്കുന്ന ഈ മണ്ഡപം ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി വിഹിതത്തില്‍ നിന്നും 21.55 കോടി രൂപ ചെലവഴിച്ചാണ് നിര്‍മിച്ചിരിക്കുന്നത്.








24 മണിക്കൂറും അന്നദാനം നടത്താന്‍ പര്യാപ്തമാണ് ഇപ്പോള്‍ പണി പൂര്‍ത്തിയാക്കിയ അന്നദാന മണ്ഡപം. ഒരേ സമയം 5000 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന വലിയ ഹാളാണ് മണ്ഡപത്തിലുള്ളത്. രാവിലെ ഏഴു മണിക്ക് തുടങ്ങുന്ന പ്രഭാതഭക്ഷണം മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ അഞ്ചു മണിക്ക് അവസാനിക്കുന്ന ചുക്ക് കാപ്പി വരെ ഇവിടെ ഭക്തര്‍ക്കായി ഒരുക്കും.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 4 ചെറു അന്നദാന മണ്ഡപങ്ങളായി തുടക്കമിട്ട പദ്ധതി പിന്നീട് ഒറ്റ മണ്ഡപമായി ആസൂത്രണം ചെയ്യുകയായിരുന്നു.

Next Story

RELATED STORIES

Share it