Latest News

തൃശൂര്‍ ജില്ലയില്‍ 756 കോടി രൂപയുടെ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം

തൃശൂര്‍ ജില്ലയില്‍ 756 കോടി രൂപയുടെ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം
X

തൃശൂര്‍: ജില്ലയില്‍ 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ 756 കോടി രൂപയുടെ പദ്ധതികള്‍ക്ക് ആസൂത്രണ സമിതി അംഗീകാരം നല്‍കി. 58 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലായി 11170 പദ്ധതികളാണ് അംഗീകരിച്ചത്. ആസൂത്രണ ഭവന്‍ ഹാളില്‍ ചേര്‍ന്ന വാര്‍ഷിക പദ്ധതി അവലോകന യോഗത്തിലാണ് തീരുമാനം.

ചാവക്കാട്, കുന്നംകുളം, വടക്കാഞ്ചേരി നഗരസഭകള്‍ക്കും ഇരിങ്ങാലക്കുട, പുഴക്കല്‍, ചൊവ്വന്നൂര്‍, ചാലക്കുടി,ഒല്ലൂക്കര, മതിലകം, വടക്കാഞ്ചേരി, വെള്ളാങ്കല്ലൂര്‍, മാള, ചേര്‍പ്പ് എന്നിങ്ങനെ 10 ബ്ലോക്കുകളുടെയും 45 ഗ്രാമപഞ്ചായത്തുകളുടെയും വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ എന്‍ കെ ശ്രീലത, എസ് ആര്‍ ജി മെമ്പര്‍ അനൂപ് കിഷോര്‍, ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി എം എന്‍ സുധാകരന്‍, തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍, നഗരസഭാ അധ്യക്ഷന്മാര്‍, പഞ്ചായത്ത് പ്രസിഡന്റ്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it