- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാലിക്കറ്റ് സര്‍വകലാശാലയിലെ 83 വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ കാണാതായെന്ന് സ്ഥിരീകരണം
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയുടെ രണ്ടാം സെമസ്റ്റര്‍ പരീക്ഷയെഴുതിയ 83 വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ കാണാതായതായി സ്ഥിരീകരണം. വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയ ക്യാംപുകളില്‍ കിട്ടിയില്ലെന്നാണ് റിപോര്‍ട്ട്. ഫലം നഷ്ടമായ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പരീക്ഷ നടത്താന്‍ തീരുമാനമായിട്ടുണ്ട്. 2020 ഏപ്രിലില്‍ പരീക്ഷയെഴുതിയ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടത്. ബിഎയില്‍ 23 ഉം ബിഎ അഫ്‌സര്‍ ഉലമയില്‍ 60 ഉം ഉത്തരക്കടലാസുകളാണ് കാണാതായത്.
83 വിദ്യാര്‍ഥികളുടെ ഉത്തരക്കാടലാസുകള്‍ മൂല്യനിര്‍ണയ ക്യാംപുകളില്‍ കിട്ടിയില്ലെന്ന് ചെയര്‍പേഴ്‌സന്‍മമാര്‍ പരീക്ഷാഭവന് നല്‍കിയ റിപോര്‍ട്ടില്‍ വ്യക്തമാക്കി. ഈ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫലം നഷ്ടമായ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പരീക്ഷ നടത്താനാണ് സര്‍വകലാശാലയുടെ തീരുമാനം. ഫലം വൈകിയതോടെയാണ് ഉത്തരക്കടലാസുകള്‍ കാണാതായെന്ന പരാതി ഉയര്‍ന്നത്ു. എന്നാല്‍, ആ ഘട്ടങ്ങളിലെല്ലാം സര്‍വകലാശാല അരോപണങ്ങള്‍ തള്ളുകയായിരുന്നു. ഈ സാഹചര്യത്തില്‍ മാര്‍ക്കുകള്‍ ലഭിക്കാത്ത ഉത്തരക്കടലാസുകള്‍ കണ്ടെത്താന്‍ പരീക്ഷാ കണ്‍ട്രോളര്‍ ഉത്തരവിട്ടു. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് ഉത്തരക്കടലാസുകള്‍ കാണാതായെന്ന് സ്ഥിരീകരിച്ചത്.
RELATED STORIES
ചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMTസ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMT