Latest News

സിഖ് വിരുദ്ധ കലാപം: അച്ഛനും മകനും കൊലപ്പെട്ട കേസിൽ സജ്ജൻ കുമാർ കുറ്റക്കാരൻ

സിഖ് വിരുദ്ധ കലാപം: അച്ഛനും മകനും കൊലപ്പെട്ട കേസിൽ സജ്ജൻ കുമാർ കുറ്റക്കാരൻ
X

ന്യൂഡൽഹി: സിഖ് വിരുദ്ധ കലാപത്തിനിടെ 1984 നവംബർ 1ന് സരസ്വതി വിഹാർ പ്രദേശത്ത് അച്ഛനെയും മകനെയും കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ കുറ്റക്കാരനെന്ന് കോടതി. ഡൽഹിയിലെ റോസ്‌ അവന്യു കോടതിയുടേതാണ് വിധി. ശിക്ഷയുമായി ബന്ധപ്പെട്ട് 18ന് കോടതി വാദം കേൾക്കും. ജസ്വന്ത് സിങ്, മകൻ തരുൺദീപ് സിങ് എന്നിവരാണ് 1984 നവംബർ 1ന് കൊല്ലപ്പെട്ടത്. പഞ്ചാബി ബാഗ് പോലിസ് സ്റ്റേഷനിലാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തതെങ്കിലും പിന്നീട് പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുത്തു.

ജനക്കൂട്ടം സിങിനെയും മകനെയും കൊലപ്പെടുത്തി വീട് കൊള്ളയടിച്ച ശേഷം വീടിനു തീയിട്ടു എന്നാണ് കേസ്. സജ്ജൻ കുമാർ ജനക്കൂട്ടത്തിൽ ഉണ്ടായിരുന്നുവെന്ന് മാത്രമല്ല, അക്രമങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തുവെന്ന് കോടതി കണ്ടെത്തി.ഡൽഹി കൻ്റോൺമെൻ്റിലെ മറ്റൊരു സിഖ് വിരുദ്ധ കലാപ കേസിൽ തിഹാർ ജയിലിൽ ജീവപര്യന്തം തടവനുഭവിക്കുകയാണ് സജ്ജൻ കുമാർ.

മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ വധത്തിന് പ്രതികാരം ചെയ്യുന്നതിൻ്റെ ഭാഗമായാണ് രാജ്യതലസ്ഥാനത്ത് 1984 നവംബറിൽ സിഖ് വിരുദ്ധ കൂട്ടിക്കൊല അരങ്ങേറിയത്. സായുധരായ ജനക്കൂട്ടം സിഖുകാരുടെ വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും തീയിടുകയും സ്വത്തുവകകൾ നശിപ്പിക്കുകയും നിരവധി സിഖ് മത വിശ്വാസികളെ കൂട്ടക്കൊലയ്ക്ക് ഇരയാക്കുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it