Latest News

കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവം; രേഖകളില്‍ കൃത്രിമം കാണിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് കൂട്ടുനിന്നതായി അനുപമ

ശിശുക്ഷേമ സമിതിക്ക് ദത്തു നല്‍കല്‍ ലൈസന്‍സുണ്ടെന്ന് പറഞ്ഞ മന്ത്രി രാജിവെക്കണം. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ ഇതുവരെ കാണാത്തതരം സമര പരിപാടികളിലേക്ക് കടക്കും.

കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവം; രേഖകളില്‍ കൃത്രിമം കാണിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് കൂട്ടുനിന്നതായി അനുപമ
X

തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ രേഖകളില്‍ കൃത്രിമം കാണിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് കൂട്ടുനിന്നതായി പരാതിക്കാരി അനുപമ. ശിശുക്ഷേമ സമിതിയും കോടതിയെ തെറ്റിദ്ധരിപ്പിച്ചു. ഇത്ര വലിയ ഗൂഢാലോചനക്ക് കൂട്ടുനിന്ന മന്ത്രിക്ക് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു.

ശിശുക്ഷേമ സമിതിക്ക് ദത്തു നല്‍കല്‍ ലൈസന്‍സുണ്ടെന്ന് പൊതുസമൂഹത്താട് പറഞ്ഞ മന്ത്രി രാജിവെക്കണം. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ ഇതുവരെ കാണാത്തതരം സമര പരിപാടികളിലേക്ക് കടക്കും. ശിശുക്ഷേമ സമിതിക്ക് ദത്ത് നല്‍കാനുള്ള ലൈസന്‍സ് ഇല്ല. ലൈസന്‍സ് കാലാവധി കഴിഞ്ഞതാണ്.

ശിശു ക്ഷേമ സമിതിയുടെ കൈയിലുള്ളത് 2017 മുതല്‍ അഞ്ച് വര്‍ഷം കാലാവധിയുള്ള 19/12/2022ല്‍ അവസാനിക്കുന്ന ഓര്‍ഫനേജ് അംഗീകാര സര്‍ട്ടിഫിക്കറ്റാണ്. ഇത് വച്ചു ദത്ത് നല്‍കാന്‍ കഴിയില്ല. കുട്ടികളെ പാര്‍പ്പിക്കാനുള്ള രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മാത്രമാണിത്.

കൊല്ലം ചൈല്‍ഡ് കെയര്‍ ഇന്‍സ്റ്റിറ്റിയൂഷന്റെ ലൈസന്‍സ് കാണിച്ചാണ് കോടതിയെ കബളിപ്പിച്ചത്. ശാസ്ത്രീയമായി പഠനം നടത്തി ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. പോലിസ് സ്‌റ്റേഷന്‍ മുതലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അട്ടിമറി നടക്കുന്നു. കേസില്‍ ഇനിയും തന്റെ മൊഴിയെടുത്തിട്ടില്ല. റിപോര്‍ട്ട് പുറത്തുവിടാത്തത് എന്തുകൊണ്ടാണെന്നറിയില്ല. മനപ്പൂര്‍വമാണ് റിപോര്‍ട്ട് പൂഴ്ത്തിവയ്ക്കുന്നത്. ആരോഗ്യമന്ത്രി ഉള്‍പ്പടെ ചേര്‍ന്നുകൊണ്ടാണ് ഇതൊക്കെ നടന്നത്. കുട്ടിയുടെ ആരോഗ്യ രേഖകളില്‍ ആറാം മാസത്തിലെയും ഒമ്പതാം മാസത്തിലെയും വാക്‌സിന്‍ എടുത്തിട്ടില്ലെന്നും അനുപമ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

Next Story

RELATED STORIES

Share it