Latest News

എന്‍ട്രന്‍സ് പരിശീലന ധനസഹായത്തിന് ഇപ്പോള്‍ അപേക്ഷിക്കാം

എന്‍ട്രന്‍സ് പരിശീലന ധനസഹായത്തിന് ഇപ്പോള്‍ അപേക്ഷിക്കാം
X

തിരുവനന്തപുരം: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ട്രന്‍സ് പരിശീലത്തിനുള്ള ധനസഹായത്തിന് അപേക്ഷിക്കാം. 202122 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫിസിക്‌സ്, ബയോളജി, കെമിസ്ട്രി, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ ബിപ്ലസില്‍ കുറയാത്ത ഗ്രേഡ് വാങ്ങി പാസായവരും, പ്ലസ് വണ്‍ സ്‌റ്റേറ്റ് സിലബസില്‍ പഠിക്കുന്നവരും കുടുംബ വാര്‍ഷിക വരുമാന പരിധി നാലര ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്കുമാണ് അവസരം. പൂരിപ്പിച്ച അപേക്ഷ ഫോം , ജാതി വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്, അറ്റന്റന്‍സ് സര്‍ട്ടിഫിക്കറ്റ്, കോഴ്‌സ് ഫീസ് റസീപ്റ്റ്, ബാങ്ക് പാസ്ബുക്ക് കോപ്പി എന്നിവ സഹിതം തപാലില്‍ അപേക്ഷ നല്‍കണം. അപേക്ഷാഫോമുകള്‍ scdd.kerala.gov.in എന്ന വെബ്‌സൈറ്റിലും ഓഫീസിലും ലഭ്യമാണെന്ന് അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. വിലാസം : ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ്, അയ്യങ്കാളി ഭവന്‍ ഒന്നാം നില, കനക നഗര്‍, കവടിയാര്‍ പി. ഒ., വെള്ളയമ്പലം. പിന്‍: 695003. അവസാന തീയതി നവംബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471 2314232, 0471 2314238.

Next Story

RELATED STORIES

Share it