Latest News

ലക്ഷദ്വീപ് പഠന കേന്ദ്രങ്ങളിലെ അറബിക് പി ജി കോഴ്‌സുകള്‍; കാലിക്കറ്റ് സര്‍വകലാശാല സംഘപരിവാറിന് വിധേയപ്പെടുന്നത് അവസാനിപ്പിക്കണം: കാംപസ് ഫ്രണ്ട്

ലക്ഷദ്വീപ് പഠന കേന്ദ്രങ്ങളിലെ അറബിക് പി ജി കോഴ്‌സുകള്‍; കാലിക്കറ്റ് സര്‍വകലാശാല സംഘപരിവാറിന് വിധേയപ്പെടുന്നത് അവസാനിപ്പിക്കണം: കാംപസ് ഫ്രണ്ട്
X

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള ലക്ഷദ്വീപിലെ പഠന കേന്ദ്രങ്ങളില്‍ നിന്ന് അറബിക് പി ജി കോഴ്‌സുകള്‍ നിര്‍ത്തലാക്കാനുള്ള സംഘപരിവാര്‍ അജണ്ടക്ക് വിധേയപ്പെടുന്ന സമീപനത്തില്‍ നിന്ന് കാലിക്കറ്റ് സര്‍വകലാശാല പിന്മാറണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സന ജയ്ഫര്‍ ആവശ്യപ്പെട്ടു. ബി എ അറബിക്, എം എ അറബിക് തുടങ്ങിയ വിവിധ പി ജി കോഴ്‌സുകള്‍ എടുത്തു കളയാനാണ് സര്‍വകലാശാല തീരുമാനിച്ചിരിക്കുന്നത്. കോഴ്‌സുകള്‍ നിര്‍ത്തലാക്കാനുള്ള നീക്കം ദ്വീപ് വിദ്യാര്‍ഥികളുടെ താല്പര്യത്തിന് തീര്‍ത്തും വിരുദ്ധവും ദ്വീപിന്റെ വിദ്യാഭ്യാസപരമായ പുരോഗതിക്ക് തുരങ്കം വെക്കുന്നതുമാണ്. ദ്വീപിലെ വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കവരത്തി അടക്കമുള്ള മൂന്നു ദ്വീപുകളിലായി കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴില്‍ പഠന കേന്ദ്രങ്ങള്‍ തുടങ്ങിയത്. എന്നാല്‍ സംഘപരിവാര്‍ നേതാവും പുതിയ ദ്വീപ് അഡ്മിനിസ്‌ട്രേറ്ററുമായ പ്രഫുല്‍ പട്ടേലിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ദ്വീപ് വിരുദ്ധ അജണ്ടയുടെ ഭാഗമായാണ് ഇപ്പോഴുള്ള നടപടി.


ലക്ഷദ്വീപ് ജനതക്കെതിരെയുള്ള സംഘപരിവാര്‍ വേട്ടയാടലുകള്‍ക്ക് കുട പിടിച്ചുകൊണ്ടുള്ള സര്‍വകലാശാലയുടെ തീരുമാനം ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയാത്തതാണ്. നിരവധി വിദ്യാര്‍ഥികളുള്ള അറബിക് കോഴ്‌സുകള്‍ എടുത്ത് കളയുന്നത് സംഘപരിവാര്‍ താല്പര്യത്തിന്റെ ഭാഗമായാണ്. കാലിക്കറ്റ് സര്‍വകലാശാലാ അധികൃതര്‍ സംഘപരിവാര്‍ അജണ്ടകളുടെ പിണിയാളാവരുതെന്നും സംഘപരിവാറിന് വിധേയപ്പെട്ടുകൊണ്ട് വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ ഹനിക്കുന്ന സര്‍വകലാശാലാ തീരുമാനങ്ങള്‍ റദ്ദ് ചെയ്യണമെന്നും സന ജയ്ഫര്‍ ആവശ്യപ്പെട്ടു.




Next Story

RELATED STORIES

Share it