- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഭയപ്പെടില്ല; ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ ഇ ഡി അറസ്റ്റ് ചെയ്‌തേക്കുമെന്ന് കെജ്രിവാള്‍
ന്യൂഡല്‍ഹി; തങ്ങളുടെ ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് താമസിയാതെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. തങ്ങളുടെ സ്വന്തം കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരമെന്ന നിലയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പങ്കുവച്ചത്.
കേന്ദ്രം ഇതിനു മുമ്പ് രണ്ട് തവണ അദ്ദേഹത്തിന്റെ കേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്തിട്ടും ഒന്നും ലഭിച്ചില്ല. ഇത്തവണയും അവരെ സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
''ഞങ്ങളുടെ കേന്ദ്രങ്ങള്‍ക്ക് ലഭിച്ച വിവരമനുസരിച്ച് അടുത്ത ദിവസങ്ങളില്‍ റെയ്ഡ് നടക്കും. സത്യേന്ദ്ര ജെയിനെയും അറസ്റ്റ് ചെയ്യും. രണ്ട് തവണ റെയ്ഡ് നടത്തിയിട്ടും ഫലമുണ്ടായില്ല. ഇത്തവണയും അവരെ സ്വാഗതം ചെയ്യുന്നു''- കെജ്രിവാള്‍ പറഞ്ഞു.
അവര്‍ അവരുടെ എല്ലാ ഏജന്‍സികളെയും സത്യേന്ദ്ര ജയിനെയും മനീഷ് സിസോദിയയെയും ഭഗവത് മാന്റെയും അടുത്തേക്കയക്കട്ടെ. അവര്‍ സത്യേന്ദ്ര ജയിന്റെ അടുത്തേക്ക് മാത്രമല്ല, എന്റെ അടുത്തേക്കും അയക്കട്ടെ. ഞങ്ങള്‍ പുഞ്ചിരിയോടെ സ്വീകരിക്കും- കെജ്രിവാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
''ഞങ്ങള്‍ പഞ്ചാബ് മുഖ്യമന്ത്രി ചന്നിയുടെ പോലെ ഇഡി റെയ്ഡിന്റെ പേര് പറഞ്ഞ് കരയാന്‍ പോകുന്നില്ല. അദ്ദേഹം തെറ്റുചെയ്തതുകൊണ്ടാണ് ഭയപ്പെടുന്നത്. ഞങ്ങള്‍ തെറ്റ് ചെയ്തിട്ടില്ല''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
RELATED STORIES
ആര്‍എസ്എസ് നേതാവ് അശ്വിനികുമാറിന്റെ കൊലപാതകം: 13 പേരെ വെറുതെവിട്ടു,...
2 Nov 2024 6:13 AM GMTഏക സിവില്‍ കോഡും ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പും ഉടന്‍: പ്രധാനമന്ത്രി
31 Oct 2024 10:10 AM GMTസിഖ് വിമതരെ വേട്ടയാടുന്നതിന് പിന്നില്‍ അമിത് ഷായെന്ന് കാനഡ
30 Oct 2024 4:54 AM GMTഎഡിഎമ്മിന്റെ ആത്മഹത്യ: ദിവ്യക്ക് മുന്‍കൂര്‍ ജാമ്യമില്ല
29 Oct 2024 5:38 AM GMTകളമശേരി ബോംബ് സ്ഫോടനം: ഡൊമിനിക് മാര്‍ട്ടിനെതിരായ യുഎപിഎ ഒഴിവാക്കി...
28 Oct 2024 6:36 AM GMTഒരു കോടി ലോണ്‍ നല്‍കാമെന്ന് പറഞ്ഞ് പത്ത് ലക്ഷം തട്ടിച്ചു; '...
24 Oct 2024 4:58 PM GMT