Latest News

മ്യാന്‍മറിലെ രക്തദാഹിയായ സന്യാസി അഷിന്‍ വിരാതു കീഴടങ്ങി

രക്തദാഹിയായ സന്യാസി എന്ന് ലോക മാധ്യമങ്ങള്‍ വിശേഷിപ്പിച്ച അഷിന്‍ വിരാതുവിന്റെ വംശീയ വിദ്വേഷ പ്രഭാഷണങ്ങളാണ് മ്യാന്‍മറിലെ റാഖൈനില്‍ 2017ലുണ്ടായ റോഹിന്‍ഗ്യന്‍ മുസ്‌ലിം വംശഹത്യക്ക് പ്രേരണയായതെന്ന് കണ്ടെത്തിയിരുന്നു.

മ്യാന്‍മറിലെ രക്തദാഹിയായ സന്യാസി അഷിന്‍ വിരാതു കീഴടങ്ങി
X

റങ്കൂണ്‍: റോഹിന്‍ഗ്യന്‍ മുസ്‌ലിം വംശഹത്യയുടെ പ്രധാന കാരണക്കാരിലൊരാളായ തിവ്ര ബുദ്ധമത സന്യാസി അഷിന്‍ വിരാതു പോലിസിനു മുന്നില്‍ കീഴയങ്ങി. സര്‍ക്കാറിനെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തി ഒരു വര്‍ഷത്തിലേറെയായി ഒളിവിലായിരുന്ന വിരാതു ഇന്നാണ് പുറത്തുവന്നത്. റങ്കൂണ്‍ പോലിസ് സ്‌റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്.

രക്തദാഹിയായ സന്യാസി എന്ന് ലോക മാധ്യമങ്ങള്‍ വിശേഷിപ്പിച്ച അഷിന്‍ വിരാതുവിന്റെ വംശീയ വിദ്വേഷ പ്രഭാഷണങ്ങളാണ് മ്യാന്‍മറിലെ റാഖൈനില്‍ 2017ലുണ്ടായ റോഹിന്‍ഗ്യന്‍ മുസ്‌ലിം വംശഹത്യക്ക് പ്രേരണയായതെന്ന് കണ്ടെത്തിയിരുന്നു.മ്യാന്‍മര്‍ സര്‍ക്കാറിന്റെ വിമര്‍ശകനും പട്ടാളത്തിന്റെ അനുകൂലിയുമായ വിരാതുവിനെ അറസ്റ്റുചെയ്യാന്‍ പടിഞ്ഞാറന്‍ റങ്കൂണിലെ ജില്ലാ കോടതി കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് വാറണ്ട് പുറപ്പെടുവിച്ചത്. അതിനു ശേഷം ഒളിവില്‍ പോയ വിരാതു ഇന്നാണ് പൊങ്ങിയത്. മ്യാന്‍മറില്‍ നവംബര്‍ എട്ടിന് നടക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് കീഴടങ്ങിയ വിരാതു ബുദ്ധമതത്തെ അവഹേളിക്കുന്ന സര്‍ക്കാറിനെതിരേ തിരഞ്ഞെടുപ്പില്‍ കടമ നിര്‍വഹിക്കണമെന്ന് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it