Latest News

നിയമസഭാ തെരഞ്ഞെടുപ്പ്; ഏപ്രില്‍ നാല്, അഞ്ച്, ആറ് തിയ്യതികളില്‍ അതിര്‍ത്തികള്‍ സീല്‍ ചെയ്യും

നിയമസഭാ തെരഞ്ഞെടുപ്പ്; ഏപ്രില്‍ നാല്, അഞ്ച്, ആറ് തിയ്യതികളില്‍ അതിര്‍ത്തികള്‍ സീല്‍ ചെയ്യും
X

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഏപ്രില്‍ നാല്, അഞ്ച്, ആറ് തിയ്യതികളില്‍ ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങള്‍ സീല്‍ ചെയ്യും. തിരഞ്ഞെടുപ്പ് സ്വതന്ത്രവും സുരക്ഷിതവുമായി നടത്തുന്നതിന് ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലെ ഉദ്യോഗസ്ഥരുമായി ജില്ലാ കളക്ടറും ജില്ലാ പോലിസ് മേധാവിയും നടത്തിയ യോഗത്തിലാണ് തിരുമാനം. മംഗളൂരു, കുടക്്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥരാണ് യോഗത്തില്‍ സംബന്ധിച്ചത്. അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന കര്‍ശനമാക്കും. പോലിസ്, എക്‌സൈസ്, റവന്യൂ സ്‌ക്വാഡ് എന്നിവര്‍ സംയുക്തമായാണ് പരിശോധിക്കുക. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥിരം കുറ്റവാളികളുടെ വിവരങ്ങള്‍ ശേഖരിച്ച് അതിര്‍ത്തി ജില്ലകള്‍ പരസ്പരം കൈമാറാനും യോഗത്തില്‍ തിരുമാനമായി.

യോഗത്തില്‍ കളക്ടര്‍ ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു, ജില്ലാ പോലിസ് മേധാവി പി.ബി രാജീവ്, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ബാബു വര്‍ഗ്ഗീസ്, കസ്റ്റംസ് കമാന്‍ഡര്‍ ഇമാമുദീന്‍ അഹമ്മദ്, ഇന്‍കം ടാക്‌സ് ഓഫീസര്‍ പ്രീത നമ്പ്യാര്‍, കുടക് ഡെപ്യൂട്ടി കമ്മീഷ്ണര്‍ ചാരുലത സോമാല്‍, ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷ്ണര്‍ ഡോ രാജേന്ദ്ര കെ വി, കണ്ണൂര്‍ ഇലക്ഷന്‍ ഡപ്യൂട്ടി കളക്ടര്‍ എന്‍. ദേവീദാസ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it