Latest News

നിയമസഭാ തിരഞ്ഞെടുപ്പ് റമദാന് മുമ്പ് നടത്തണം: മുസ്‌ലിംലീഗ്

റമദാനും വിഷുവും ഈസ്റ്ററും പരിഗണിച്ചായിരിക്കണം തിരഞ്ഞെടുപ്പ് നടത്തേണ്ടതെന്ന് മുസ്‌ലിംലീഗ് ആവശ്യപ്പെട്ടു.

നിയമസഭാ തിരഞ്ഞെടുപ്പ് റമദാന് മുമ്പ് നടത്തണം: മുസ്‌ലിംലീഗ്
X

കോഴിക്കോട്: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് റമദാന് മുമ്പ് നടത്തണമെന്ന് മുസ്‌ലിംലീഗ് ആവശ്യപ്പെട്ടു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലാവധി മെയ് വരെ നിലനില്‍ക്കെയാണ് മുസ്‌ലിംലീഗിന്റെ ആവശ്യം. റമദാനും വിഷുവും ഈസ്റ്ററും പരിഗണിച്ചായിരിക്കണം തിരഞ്ഞെടുപ്പ് നടത്തേണ്ടതെന്ന് മുസ്‌ലിംലീഗ് ആവശ്യപ്പെട്ടു.

യുഡിഎഫിനു പുറമെ എല്‍ഡിഎഫും തിരഞ്ഞെടുപ്പ് കമ്മീഷനു മുമ്പാകെ ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. ഏപ്രില്‍ എട്ടിനും 12നും ഇടയില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് മുസ്‌ലിംലീഗ് ആവശ്യപ്പെട്ടത്. ഏപ്രില്‍ 13 മുതല്‍ മെയ് 11 വരെ റമസാനും ഏപ്രില്‍ നാലിന് ഈസ്റ്ററും 14ന് വിഷുവും ആണെന്നത് പരിഗണിച്ചാണിത്. മലപ്പുറം ലോക്‌സഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പിന്റെ കൂടെ നടത്താന്‍ മുസ്‌ലിംലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതിപക്ഷ ഉപനേതാവ് ഡോ. എംകെ മുനീര്‍, അഡ്വ. മുഹമ്മദ് ഷാ, കെ എസ് ഹംസ എന്നിവരാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

Next Story

RELATED STORIES

Share it