Latest News

കൈക്കൂലി വാങ്ങിയ പണവുമായി അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയില്‍

കൈക്കൂലി വാങ്ങിയ പണവുമായി അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയില്‍
X

നിലമ്പൂര്‍: കൈക്കൂലി പണവുമായി അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പോലിസ് വിജിലന്‍സിന്റെ പിടിയിലായി. വഴിക്കടവ് ആര്‍ടിഒ ചെക്ക്‌പോസ്റ്റിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി ഷഫീസാണ് പിടിയിലായത്. 50,700 രൂപയുമായി നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. വിജിലന്‍സ് പിടികൂടിയതോടെ ഇയാള്‍ കുഴഞ്ഞുവീണു. രാവിലെ 6.50 ഓടെയാണ് ഷഫീസ് പിടിയിലായത്. നിലമ്പൂരില്‍ നിന്നു പുറപ്പെടുന്ന ഏഴിന്റെ ട്രെയിന് പോവാനായി റെയില്‍വേ സ്റ്റേഷനിലെത്തിയതായിരുന്നു.

ആലപ്പുഴ സ്വദേശിയായ ഇയാള്‍ ഭാര്യയുടെ പേരിലുള്ള കാറില്‍ വഴിക്കടവ് ചെക്ക്‌പോസ്റ്റില്‍ നിന്നു ഏജന്റിനൊപ്പമാണ് റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. വഴിക്കടവില്‍ നിന്നു ഏജന്റിനൊപ്പം പുറപ്പെട്ടപ്പോള്‍തന്നെ ഇരുവരും വിജിലന്‍സിന്റെ നിരീക്ഷണത്തിലായിരുന്നു. പോലിസ് വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നു വഴിക്കടവ് കൃഷി ഓഫിസറെ കൂടി ഉള്‍പ്പെടുത്തിയാണ് വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തിയത്. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലായി ഏജന്റ് മുഖേന ഇയാള്‍ വാങ്ങിയ കൈക്കൂലി പണമാണിതെന്ന് അധികൃതര്‍ പറഞ്ഞു.

വഴിക്കടവ് ആര്‍ടിഒ ചെക്ക്‌പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന ആക്ഷേപം നിലനില്‍ക്കെയാണ് മൂന്നുദിവസം കൊണ്ടുമാത്രം വാങ്ങിയ 50,700 രൂപയുമായി അസിസ്റ്റന്റ്് മോട്ടേര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പിടിയിലായിരിക്കുന്നത്. വിജിലന്‍സ് ഡിവൈഎസ്പി, വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കുന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേസിന്റെ തുടര്‍നടപടി. മിന്നല്‍പരിശോധനയില്‍ വിജിലന്‍സ് വിഭാഗം എസ്‌ഐമാരായ മോഹന്‍ ദാസ്, ശ്രീനിവാസന്‍, എഎസ്‌ഐ മുഹമ്മദ് സലിം, എസിപിഒ പ്രീജിത്ത്, ഡ്രൈവര്‍ ജുനൈദ് എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it