Latest News

സമയത്തെ ചൊല്ലി തര്‍ക്കം; ചെര്‍പ്പുളശ്ശേരിയില്‍ ബസ് ഡ്രൈവറെ മര്‍ദ്ദിച്ച് അവശനാക്കി

സമയത്തെ ചൊല്ലി തര്‍ക്കം; ചെര്‍പ്പുളശ്ശേരിയില്‍ ബസ് ഡ്രൈവറെ മര്‍ദ്ദിച്ച് അവശനാക്കി
X

പാലക്കാട്: ചെര്‍പ്പുളശ്ശേരി ബസ് സ്റ്റാന്റില്‍ ബസ് ഡ്രൈവറെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് അവശനാക്കി. യാത്രക്കാര്‍ നോക്കിനില്‍ക്കെ ആയിരുന്നു മറ്റൊരു ബസ്സിലെ ജീവനക്കാര്‍ ക്രൂര മര്‍ദ്ദനം നടത്തിയത്.

പികെഎസ് ബസ്സിലെ ഡ്രൈവറായ ഷഫീഖിനെ ജാക്കി ലിവര്‍ ഉള്‍പ്പടെ ഉപയോഗിച്ചാണ് മര്‍ദ്ദിച്ചത്. ഷഫീഖിന്റെ പരാതിയില്‍ ഇന്ത്യന്‍ ബസിലെ ഡ്രൈവറെയും കണ്ടക്ടറെയും പോലിസ് അറസ്റ്റ് ചെയ്തു. ഇരുവര്‍ക്കുമെതിരെ വധശ്രമത്തിന് കേസെടുത്തു. ഇവരെ ഉടന്‍ ഒറ്റപ്പാലം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

സമയത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ആള്‍ക്കൂട്ടത്തില്‍ ചിലര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ബസ് ജീവനക്കാര്‍ ഇവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുകയായിരുന്നു.


Next Story

RELATED STORIES

Share it