Latest News

കോഴിക്കോട് ഡോക്ടറെ മര്‍ദ്ദിച്ച സംഭവം: കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കെജിഎംസിടിഎ

കോഴിക്കോട് ഡോക്ടറെ മര്‍ദ്ദിച്ച സംഭവം: കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കെജിഎംസിടിഎ
X

തിരുവനന്തപുരം: ബുധനാഴ്ച ഉച്ചയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജിലെ വനിത ഡോക്ടറെ വഴിയില്‍ വച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ ശക്തമായി പ്രതിഷേധിച്ചു. അക്രമിക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കെജിഎംസിടിഎ സംസ്ഥാനനേതൃത്വം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഡോക്ടര്‍മാര്‍ക്ക് സംരക്ഷണം നല്‍കാനുള്ള നിയമമുള്ള നാട്ടില്‍ നിയമനടപടികള്‍ക്ക് കാലതമാസമുണ്ടാകുന്നത് ഇനിയും അംഗീകരക്കാനാകില്ല. നിയമത്തിലുള്ള പോലെ കേരളത്തിലെ ഡോക്ടര്‍മാരുടേയും, ആശുപത്രികളുടേയും സംരക്ഷണത്തിന് വേണ്ടിയുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് ഡോ. നിര്‍മ്മല്‍ ഭാസ്‌കറും, സെക്രട്ടറി ഡോ. അരവിന്ദ് സിഎസും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it