- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒമ്പത് വയസ്സുകാരിയെ എടുത്തെറിഞ്ഞ കേസ്: പ്രതി 'സൈക്കോ സിദ്ദിഖ്' അറസ്റ്റില്‍

കാസര്‍കോട്: മദ്‌റസ വിദ്യാര്‍ഥിനിയായ ഒമ്പത് വയസ്സുകാരിയെ എടുത്തെറിഞ്ഞ കേസിലെ പ്രതി സൈക്കോ സിദ്ദിഖ് എന്നറിയപ്പെടുന്ന അബൂബക്കര്‍ സിദ്ദിഖിനെ പോലിസ് അറസ്റ്റ് ചെയ്തു. രാവിലെ ഇയാള്‍ പോലിസ് കസ്റ്റഡിയിലായിരുന്നു. ഉച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശിയായ അബൂബക്കര്‍ സിദ്ദിഖ് മുമ്പും മദ്‌റസ വിദ്യാര്‍ഥികളെ ഇയാള്‍ ആക്രമിച്ചിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒമ്പത് വയസുള്ള പെണ്‍കുട്ടിയാണ് ഇന്ന് ഇയാളുടെ ക്രൂരതയ്ക്കിരയായത്.
ഇന്ന് രാവിലെ ഏഴ് മണിയോടെ മഞ്ചേശ്വരത്തിനടുത്ത് ഉദ്യാവര ജമാഅത്ത് പള്ളിക്ക് സമീപത്താണ് സംഭവം. റോഡരികില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിനി. സിദ്ദിഖ് പെണ്‍കുട്ടിയുടെ അടുത്തേക്ക് സാവധാനം നടന്ന് വന്ന ശേഷം യാതൊരു പ്രകോപനവുമില്ലാതെ പെണ്‍കുട്ടിയെ എടുത്തുയര്‍ത്തി എറിയുകയായിരുന്നു. പെണ്‍കുട്ടിയുടെ സഹപാഠികളായ കുട്ടികള്‍ നോക്കിനില്‍ക്കെയായിരുന്നു ആക്രമണം. ഇയാള്‍ കുട്ടിയെ എടുത്തെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോലിസ് അറസ്റ്റ് ചെയ്തത്.
ചൈല്‍ഡ് ലൈനിനും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ആക്രമണത്തെ തുടര്‍ന്ന് പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാര്‍ഥിനിയെ എടുത്തെറിഞ്ഞ സംഭവത്തില്‍ കര്‍ശനമായ നിയമനടപടി സ്വീകരിക്കുമെന്നും ഏത് സാഹചര്യത്തിലാണ് ഇതുണ്ടായതെന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
RELATED STORIES
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്; ഒരാള് കൂടി അറസ്റ്റില്‍
9 April 2025 10:36 AM GMTആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്; നടന് ശ്രീനാഥ് ഭാസി ഹൈക്കോടതിയില്...
7 April 2025 7:07 AM GMTലഹരി വില്പ്പനക്കുപുറമെ പെണ്വാണിഭവും; പ്രതി തസ്ലീമ...
5 April 2025 7:27 AM GMTആലപ്പുഴ തുമ്പോളിയില് സിപിഎമ്മില് കൂട്ടരാജി
5 April 2025 12:43 AM GMTവഖ്ഫ് ഭേദഗതി ബില്; രാത്രി വൈകിയും പ്രതിഷേധം ശക്തം
3 April 2025 5:42 AM GMTഅസാധാരണ രൂപ വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവം; ചികില്സാപിഴവ്...
3 April 2025 5:39 AM GMT