Latest News

വിദ്യാർഥികളോട് 'ജയ് ശ്രീറാം' വിളിക്കാനാവശ്യപ്പെട്ട് ആർ എൻ രവി ; ഗവർണറെ ഉടൻ സ്ഥാനത്തു നിന്നു നീക്കണമെന്നാവശ്യം

വിദ്യാർഥികളോട് ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് ആർ എൻ രവി ; ഗവർണറെ ഉടൻ സ്ഥാനത്തു നിന്നു നീക്കണമെന്നാവശ്യം
X

ചെന്നൈ: തമിഴ്‌നാട് ഗവർണർക്കെതിരേ രൂക്ഷ വിമർശനവുമായി എസ്പിസിഎസ്എസ് .സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നു ചൂണ്ടിക്കാട്ടി, ആർ എൻ രവിയെ ഉടൻ സ്ഥാനത്തുനിന്ന് നീക്കണമെന്നാണ് വിദ്യാഭ്യാസ വിദഗ്ധരുടെ സംഘടനയായ സ്റ്റേറ്റ് പ്ലാറ്റ്‌ഫോം ഫോർ കോമൺ സ്‌കൂൾ സിസ്റ്റ(SPCSS)ത്തിൻ്റെ ആവശ്യം.

മധുരയിലെ ത്യാഗരാജർ എഞ്ചിനീയറിങ് കോളജിൽ നടന്ന ഒരു പരിപാടിയിൽ മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ട ഗവർണർ വിദ്യാർഥികളോട് 'ജയ് ശ്രീറാം' വിളിക്കാൻ ആഹ്വാനം ചെയ്തതായാണ് ആരോപണം.

ഇതുമായി ബന്ധപ്പെട്ട് എസ്പിസിഎസ്എസ് പ്രസ്താവനയിറക്കി. ഏപ്രിൽ 12 ന് സാഹിത്യ മൽസരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നതിനായി ഗവർണറെ മുഖ്യാതിഥിയായി ക്ഷണിച്ചതായി എസ്‌പിസിഎസ്എസ് പ്രസ്താവനയിൽ പറയുന്നു. എന്നാൽ, പ്രസംഗിക്കുന്നതിനിടെ ആർ എൻ രവി വിദ്യാർഥികളോട് ഒരു പ്രത്യേക മതത്തിലെ ദൈവത്തിന്റെ നാമം മൂന്ന് തവണ ചൊല്ലാൻ ആവശ്യപ്പെട്ടതായി എസ്‌പിസിഎസ്എസ് പറഞ്ഞു.

"വിദ്യാഭ്യാസം ഒരു മതേതര പ്രവർത്തനമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ്മെന്റുകൾ സർക്കാരിന്റെ ഏജന്റുമാരാണ്, ഇന്ത്യൻ ഭരണഘടനയുടെ ദർശനത്തിനും വ്യവസ്ഥകൾക്കും അനുസൃതമായി വിദ്യാഭ്യാസം നൽകേണ്ട ഉത്തരവാദിത്തമുണ്ട്. ക്ലാസ് മുറി പ്രവർത്തനങ്ങളിലും ഔദ്യോഗിക ചടങ്ങുകളിലും വിദ്യാർഥികൾക്ക് ഒരു മതപരമായ നിർദേശവും നൽകരുത്," അവർ പറഞ്ഞു.

സംസ്ഥാനത്തിന്റെ അക്കാദമിക് ഘടനയെയും സാംസ്കാരിക പശ്ചാത്തലത്തെയും കുറിച്ച് ഗവർണർ ആർ എൻ രവിക്ക് ധാരണയില്ലെന്നും സംഘടന വിമർശിച്ചു. സമാധാനം തകർക്കാനും ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തിനെതിരെ പ്രവർത്തിപ്പിക്കാനും ലക്ഷ്യമിട്ടുള്ള തെറ്റായ ആശയങ്ങൾ പ്രചരിപ്പിക്കുന്നത് ഗവർണർ തുടർന്നു കൊണ്ടിരിക്കുകയാണെന്നും അവർ കൂട്ടിചേർത്തു.

Next Story

RELATED STORIES

Share it