Latest News

വോട്ടെടുപ്പ് ദിവസം ഇ.എം.സി.സി. എം.ഡിയുടെ കാര്‍ കത്തിക്കാനുള്ള ശ്രമം; ഒരാള്‍ കൂടി പിടിയില്‍

വോട്ടെടുപ്പ് ദിവസം ഇ.എം.സി.സി. എം.ഡിയുടെ കാര്‍ കത്തിക്കാനുള്ള ശ്രമം; ഒരാള്‍ കൂടി പിടിയില്‍
X

കൊല്ലം: വോട്ടെടുപ്പ് ദിവസം ഇ.എം.സി.സി. എം.ഡി. ഷിജു വര്‍ഗീസിന്റെ കാര്‍ കത്തിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായി. തിരുവനന്തപുരം സ്വദേശിയാണ് പിടിയിലായത്. സംസ്ഥാനത്ത് വിവാദത്തിലുള്‍പ്പെട്ട ഒരു സ്ത്രീയുടെ സെക്യൂരിറ്റി ഗാര്‍ഡ് ആയി പ്രവര്‍ത്തിച്ച ക്വട്ടേഷന്‍ സംഘാംഗമാണ് പിടിയിലായിരിക്കുന്നത്.


തിരഞ്ഞെടുപ്പു ദിവസം രാവിലെ അഞ്ചരയോടെയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. സംഭവം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇടതുപക്ഷത്തിന് ലഭിക്കേണ്ട വോട്ടുകള്‍ അട്ടിമറിക്കുന്നതിന് വേണ്ടിയുള്ള രാഷ്ട്രീയ ഗൂഢാലോചനയാണിതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രിയും സ്ഥാനാര്‍ഥിയുമായ ജെ. മേഴ്സിക്കുട്ടിയമ്മ ആരോപിച്ചിരുന്നു.




Next Story

RELATED STORIES

Share it