Latest News

വധശ്രമം: ക്വട്ടേഷന്‍ സംഘാംഗം പിടിയില്‍

ഇയാള്‍ കുന്ദമംഗലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘത്തിലെ അംഗമാണ്.

വധശ്രമം: ക്വട്ടേഷന്‍ സംഘാംഗം പിടിയില്‍
X

അരീക്കോട്: കിഴുപറമ്പ് കുനിയില്‍ ഗൃഹനാഥനെ വീട്ടില്‍ക്കയറി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ ക്വട്ടേഷന്‍ സംഘാംഗത്തെ പോലിസ് പിടികൂടി. ആഗസ്റ്റ് 4 ന് പുലര്‍ച്ചെ 5 മണിയോടെ കോളകോടന്‍ ബഷീറിനെ വീട്ടില്‍ കയറി വടിവാളുകൊണ്ട് വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയായ തൈയ്ക്കലാട്ട് നിബിന്‍(30) നെയാണ് പ്രത്യേക അന്വോഷണ സംഘം പിടികൂടിയത്. ഇയാള്‍ കുന്ദമംഗലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘത്തിലെ അംഗമാണ്. പ്രതികള്‍ വന്ന വാഹനവും ഇയാളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ക്ക് വാഹനങ്ങള്‍ വാടകക്ക് എടുത്ത് നല്‍കുന്നതും കൃത്യം നടത്തിക്കഴിഞ്ഞാല്‍ വാഹനങ്ങള്‍ ഒളിപ്പിക്കുന്നതും ഇയാളാണ്. കൂടാതെ ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് ഫ്‌ളാറ്റുകള്‍ വാടകക്ക് എടുത്ത് പ്രതികള്‍ക്ക് ഒളിവില്‍ താമസിക്കാനുള്ള സൗകര്യങ്ങളും നിബിന്‍ ചെയ്തു കൊടുക്കും. കൃത്യത്തിനു ശേഷം ഇവര്‍ വന്ന വാഹനം അന്നു തന്നെ ഇയാള്‍ ബാംഗ്ലൂരിലേക്ക് കടത്തുകയും വ്യാജ നമ്പര്‍ ഇട്ട് രഹസ്യ കേന്ദ്രത്തില്‍ ഒളിപ്പിക്കുകയുമായിരുന്നു. നിബിനെ ചോദ്യം ചെയ്തതില്‍ നിന്നും കുന്ദമംഗലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘാംഗങ്ങളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചു. ഇവര്‍ നിരവധി കേസുകളില്‍ പ്രതികളാണ്. ഇവര്‍ക്ക് വേണ്ടിയുള്ള അന്വോഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി തുടരന്വേഷണത്തിന് കസ്റ്റഡിയില്‍ വാങ്ങും. മലപ്പുറം ജില്ലാ പോലീസ് മേധാവി യു.അബ്ദുല്‍ കരീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ഡിവൈഎസ്പി ഹരിദാസന്‍, അരീക്കോട് സി ഐ എന്‍ വി ദാസന്‍, ഇന്‍സ്പക്ടര്‍ കെ എം ബിജു, അരീക്കോട് സ്റ്റേഷനിലെ എസ്‌ഐ വിജയന്‍, എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. അബ്ദുള്‍ അസീസ്, സത്യനാഥന്‍ മനാട്ട്, ശശികുണ്ടറക്കാട്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി. സഞ്ജീവ് , എസ് ഐ അമ്മദ്, എ എസ് ഐ കബീര്‍, സി പി ഒ മാരായ, സലീഷ്, അന്‍വര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Next Story

RELATED STORIES

Share it