Latest News

മാരേക്കാട് സ്‌കൂളിലെ ശ്രദ്ധപിടിച്ചുപറ്റിയ ചക്കവിഭവ പ്രദര്‍ശനം

മാരേക്കാട് സ്‌കൂളിലെ ശ്രദ്ധപിടിച്ചുപറ്റിയ ചക്കവിഭവ പ്രദര്‍ശനം
X

മാള: മാരേക്കാട് എ എം എല്‍ പി സ്‌കൂളില്‍ സംഘടിപ്പിച്ച ചക്ക കൊണ്ടുണ്ടാക്കിയ വിഭവങ്ങളുടെ പ്രദര്‍ശനം ശ്രദ്ധേയമായി. നാട്ടില്‍ സുലഭമായി കിട്ടുന്ന ചക്കയില്‍ നിന്ന് വ്യത്യസ്തവും രുചികരവും ആരോഗ്യകരവുമായ വിഭവങ്ങള്‍ ഉണ്ടാക്കാമെന്ന് സ്‌കൂളിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും തെളിയിച്ചു. നാടന്‍വിഭവങ്ങള്‍ വീട്ടില്‍ ഉണ്ടാക്കുന്നത് വഴി ആരോഗ്യവും സംരക്ഷണവും ധനലാഭവും സാധ്യമാകുമെന്ന സന്ദേശത്തിന്റെ പ്രചരണാര്‍ത്ഥമാണ് ചക്കവിഭവപ്രദര്‍ശനം സംഘടിപ്പിച്ചത്. ചക്കപോള, ചക്ക ഉണ്ണിയപ്പം, ചക്കബര്‍ഫി, ചക്കപ്പായസം, ചക്കപ്പുഴുക്ക്, ചക്കക്കേക്ക്, ചക്കബജി, ചക്കഎരിശ്ശേരി, ചക്കവരട്ടിയത് തുടങ്ങി രുചികരമായ വിഭവങ്ങള്‍ കുട്ടികള്‍ വീടുകളില്‍ നിന്ന് കൊണ്ടുവന്നാണ് പ്രദര്‍ശനം നടത്തിയത്. പരിപാടിയുടെ ഓര്‍മക്കായി സ്‌കൂളില്‍ തേന്‍വരിക്ക പ്ലാവ് നട്ടു. പ്രധാനാധ്യാപകന്‍ സി എ മുഹമ്മദ് റാഫി, അധ്യാപകരായ ഒ എസ് ലിപ്‌സി, എം എസ് ഷീബ, ടി എ വഹീദ, രജ്ഞിത, എ ആര്‍ ജിത, എന്‍ കെ സുലൈഖ, എം എസ് രേഖ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it