Latest News

ബാബരി മസ്ജിദ് തകര്‍ത്ത കേസ്: കോടതി വിധി ജുഡീഷ്യറിയിലെ അവസാന പ്രതീക്ഷയും നഷ്ടപ്പെടുത്തി എസ്.ഡി.പി.ഐ

നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളില്‍ വിധി അപ്രതീക്ഷിതമായിരുന്നില്ലെങ്കിലും മസ്ജിദ് തകര്‍ത്തത് ആസൂത്രിതമായ പ്രവര്‍ത്തനമല്ലെന്നും പ്രതികള്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും കോടതി നിരീക്ഷിച്ചത് നീതിയെ പരിഹസിക്കുന്നതിനു തുല്യമാണ്.

ബാബരി മസ്ജിദ് തകര്‍ത്ത കേസ്:   കോടതി വിധി ജുഡീഷ്യറിയിലെ അവസാന പ്രതീക്ഷയും നഷ്ടപ്പെടുത്തി എസ്.ഡി.പി.ഐ
X

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിയ ലഖ്‌നൗ സി.ബി.ഐ പ്രത്യേക കോടതി വിധി അങ്ങേയറ്റം നിരാശാജനകമാണെന്നും ഇത് ഇന്ത്യന്‍ ജുഡീഷ്യറിയിലെ സാധാരണക്കാരുടെ പ്രതീക്ഷയെ തകിടം മറിച്ചെന്നും എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി.


നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളില്‍ വിധി അപ്രതീക്ഷിതമായിരുന്നില്ലെങ്കിലും മസ്ജിദ് തകര്‍ത്തത് ആസൂത്രിതമായ പ്രവര്‍ത്തനമല്ലെന്നും പ്രതികള്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും കോടതി നിരീക്ഷിച്ചത് നീതിയെ പരിഹസിക്കുന്നതിനു തുല്യമാണ്. രാഷ്ട്രം വീണ്ടും വഞ്ചിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയില്‍ നീതി ഒരു ദിവാ സ്വപ്‌നമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.


സുപ്രിം കോടതിക്ക് നല്‍കിയ എല്ലാ ഉറപ്പും ലഘിച്ച് മുതിര്‍ന്ന ബി.ജെ.പിയുടെയും ഹിന്ദുത്വ സംഘടനകളുടെയും നേതാക്കളായ എല്‍ കെ അഡ്വാനി, ഉമാ ഭാരതി, വിനയ് കത്യാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വലതുപക്ഷ ഹിന്ദുത്വ ഫാഷിസ്റ്റ് കര്‍സേവകര്‍ ചരിത്രപരമായ ബാബരി മസ്ജിദ് തകര്‍ക്കുന്നത് ലോകം മുഴുവന്‍ തത്സമയം കണ്ടിരുന്നു. മസ്ജിദ് പൊളിക്കുമ്പോള്‍ അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു ഒട്ടകപ്പക്ഷിയുടെ നിലപാടാണ് സ്വീകരിച്ചത്. യു.പിയിലെയും കേന്ദ്രത്തിലെയും മുഴുവന്‍ ഭരണ സംവിധാനങ്ങളും കര്‍സേവകരെ തടയുന്നതിനു യാതൊരു ശ്രമവും നടത്താതെ പൊളിക്കുന്നതിനെ നിശബ്ദമായി പിന്തുണച്ചു.


ബാബരി ധ്വംസനത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ലിബര്‍ഹാന്‍ കമ്മീഷന്‍ 17 വര്‍ഷത്തിനുശേഷം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ബാബരി മസ്ജിദ് തകര്‍ത്തത് ആസൂത്രിതമാണെന്നും സംഘപരിവാറും ബി.ജെ.പി ഉള്‍പ്പെടെയുള്ള പോഷകവിഭാഗങ്ങളും ബോധപൂര്‍വം സൃഷ്ടിച്ച സാമുദായിക അസഹിഷ്ണുതയുടെ ഫലമാണെന്നും വ്യക്തമാക്കിയിരുന്നു. റിപ്പോര്‍ട്ടില്‍ മൊത്തം 68 പേരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗവും ആര്‍.എസ്.എസ്, വിശ്വ ഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദള്‍, ബി.ജെ.പി എന്നിവരടങ്ങുന്ന വിശാല സംഘപരിവാറില്‍ നിന്നുള്ളവരാണ്. ബി.ജെ.പി സംഘത്തില്‍ ഹിന്ദുത്വ പ്രത്യയശാസ്ത്രവക്താക്കളായ എല്‍ കെ അഡ്വാനി, എം എം ജോഷി എന്നിവരും ഉള്‍പ്പെടുന്നു. പാര്‍ട്ടിയുടെ മിതവാദി മുഖമായ എ ബി വാജ്‌പേയിയും കുറ്റവാളികളായി പരാമര്‍ശിക്കപ്പെട്ടു.


ഇന്ന് കുറ്റവിമുക്തരാക്കപ്പെട്ട എല്ലാവരും മസ്ജിദ് തകര്‍ത്തതിന്റെ സൂത്രധാരന്മാരാണെന്ന് വ്യക്തമാക്കുന്ന ലിബര്‍ഹാന്‍ കമ്മീഷന്‍ കണ്ടെത്തലുകള്‍ ലഖ്‌നൗ സി.ബി.ഐ സ്‌പെഷ്യല്‍ കോടതി ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവ് അറിഞ്ഞിട്ടില്ല. മസ്ജിദ് പൊളിക്കുന്നതില്‍ നിന്ന് ജനക്കൂട്ടത്തെ തടഞ്ഞതിന്റെ ബഹുമതി ജഡ്ജി എല്‍ കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ക്ക് നല്‍കി. ബാബരി മസ്ജിദ് നിലനില്‍ക്കുന്നിടത്ത് രാമക്ഷേത്രം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തുടനീളം എല്‍ കെ അഡ്വാനി നടത്തിയ രഥയാത്ര രഹസ്യമായിരുന്നില്ല. ബാബരി മസ്ജിദ് തകര്‍ക്കാനുമുള്ള സംഘപരിവാറിന്റെ ഓരോ നീക്കത്തിനും ലോകം മുഴുവന്‍ സാക്ഷ്യം വഹിച്ചിരുന്നു. സുരേന്ദ്ര കുമാര്‍ യാദവ് ഇന്ന് നല്ല പെരുമാറ്റ സര്‍ട്ടിഫിക്കറ്റ് നല്‍കിയ എല്ലാ നേതാക്കളും മസ്ജിദിനെ നശിപ്പിക്കാന്‍ കര്‍സേവന്മാരെ പ്രോത്സാഹിപ്പിക്കുകയും ആസ്വദിക്കുകയും ചെയ്തിരുന്നു. ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കിയ ക്രിമിനല്‍ കുറ്റകൃത്യത്തില്‍ കുറ്റവാളികളെ ബഹുമാനിക്കുമ്പോള്‍ ലിബര്‍ഹാന്‍ കമ്മീഷന്റെ കണ്ടെത്തലുകളോ സി.ബി.ഐയുടെ അന്വേഷണ റിപ്പോര്‍ട്ടോ സി.ബി.ഐ പ്രത്യേക കോടതി കണക്കിലെടുത്തിട്ടില്ല.


കാല്‍നൂറ്റാണ്ടിലേറെ പഴക്കമുള്ള ക്രിമിനല്‍ കേസിലാണ് സി.ബി.ഐ പ്രത്യേക കോടതി വിധി പ്രഖ്യാപിച്ചത്. ബാബരി മസ്ജിദ് ഭൂമിയുടെ ഉടമസ്ഥതാവകാശ തര്‍ക്കത്തില്‍ പതിറ്റാണ്ടുകള്‍ നീണ്ട സിവില്‍ കേസ് മസ്ജിദ് 2019 നവംബറില്‍, തകര്‍ത്തത് നിയമവിരുദ്ധമായാണെന്ന കോടതിയുടെ തന്നെ കണ്ടെത്തലിന് വിരുദ്ധമായി മസ്ജിദിന്റെ ഭൂമി ക്ഷേത്രനിര്‍മ്മാണത്തിനായി വിട്ടു നല്‍കി സുപ്രീം കോടതി തീര്‍പ്പാക്കി. ഈ വിചിത്രമായ വിധി പ്രഖ്യാപിച്ച ചീഫ് ജസ്റ്റിസിനെ രാജ്യസഭയില്‍ എം.പി സ്ഥാനം നല്‍കി കേന്ദ്രസര്‍ക്കാര്‍ ആചാരപരമായി ബഹുമാനിച്ചു. ഇന്നത്തെ വിധി കേന്ദ്രസര്‍ക്കാരിന്റെ പ്രലോഭനങ്ങള്‍ ഫലം കാണുന്നു എന്നതിന്റെ തെളിവാണ്. സി.ബി.ഐ സ്‌പെഷ്യല്‍ കോടതി ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവ് വിധിന്യായത്തിലൂടെ ഉദ്ധിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്ന നിലയില്‍ സര്‍ക്കാരില്‍ നിന്ന് ഉയര്‍ന്ന ബഹുമതികള്‍ നേടാമെന്ന് സ്വപ്‌നം കാണുന്നു.


അതിസൂക്ഷ്മമായ ആസൂത്രണത്തിലൂടെ സംഘപരിവാര്‍ ക്രമേണ ജനാധിപത്യത്തെ ഇല്ലാതാക്കുന്നതിനും അവരുടെ നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ എല്ലാ പ്രവര്‍ത്തനങ്ങളെയും പിന്തുണയ്ക്കുന്നതിനുമായി സംഘി അനുകൂല ബ്യൂറോക്രസിയുടെയും ജുഡീഷ്യറിയുടെയും ശക്തമായ ശൃംഖല വികസിപ്പിക്കുകയും ചെയ്തിരിക്കുന്നു. വൈവിധ്യമാര്‍ന്ന രാഷ്ട്രം നിലനില്‍ക്കുന്നതിനും ഭാവി തലമുറകള്‍ സമാധാനത്തോടും ഐക്യത്തോടും കൂടി ജീവിക്കുന്നതിനും ഭരണസംവിധാനം നടപ്പാക്കുന്ന അനീതിക്ക് നിശബ്ദമായി കീഴടങ്ങുന്നതിനുപകരം പൗരന്മാര്‍ ആര്‍ജ്ജവത്തോടെ പോരാടി ഫാഷിസത്തെ പരാജയപ്പെടുത്തണമെന്നും ഫൈസി ഓര്‍മിപ്പിച്ചു.




Next Story

RELATED STORIES

Share it