Latest News

സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളെ മുന്‍നിരയിലെത്തിക്കും: മന്ത്രി കെ രാധാകൃഷ്ണന്‍

സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളെ മുന്‍നിരയിലെത്തിക്കും: മന്ത്രി കെ രാധാകൃഷ്ണന്‍
X

തൃശൂര്‍: സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കണ്ട് അവരെ മുന്‍ നിരയിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച 15 കെഡബ്ല്യൂ സോളാര്‍ പവര്‍ പ്ലാന്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന ആനുകുല്യങ്ങളും അവസരങ്ങളും നല്ല രീതിയില്‍ ഉപയോഗിക്കാന്‍ ശ്രമിച്ച് കൊണ്ട് മികച്ച സാമൂഹത്തെ സൃഷ്ടിക്കാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു.

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15,30,000 രൂപ ചെലവഴിച്ച് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതാണ് 15 കെഡബ്ല്യൂ സോളാര്‍ പവര്‍ പ്ലാന്റ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 202122 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ഗ്രാമപഞ്ചായത്തുകളെയും 200 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിച്ച ബ്ലോക്ക് പരിധിയിലെ എസ്ടി കുടുംബങ്ങളെയും ചടങ്ങില്‍ മന്ത്രി ആദരിച്ചു.

ഒല്ലൂക്കര ബ്ലോക്കിലെ മികച്ച പഞ്ചായത്തായി ഒന്നാം സ്ഥാനം നേടിയ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനം നേടിയ മാടക്കത്തറ ഗ്രാമ പഞ്ചായത്ത് , മികച്ച എന്‍ജിനീയറിങ് പ്രവര്‍ത്തനങ്ങള്‍ക്ക് നടത്തറ ഗ്രാമപഞ്ചായത്തിനെയും ഏറ്റവും കൂടുതല്‍ എസ്ടി കുടുംബങ്ങള്‍ക്ക് തൊഴില്‍ ദിനങ്ങള്‍ നല്‍കിയതിന് പുത്തൂര്‍ ഗ്രാമപഞ്ചായത്തിനെയും ചടങ്ങില്‍ മന്ത്രി ആദരിച്ചു.

ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ ആര്‍ രവി അധ്യക്ഷനായി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി പി രവീന്ദ്രന്‍, സണ്ണി ചെന്നിക്കര, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ കെ വി സജു, പി എസ് വിനയന്‍, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം ബൈജു, ജോയിന്റ് ബിഡിഒ കെ ഇ ഉണ്ണി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി എസ് ബാബു, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിനി പ്രദീപ് കുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it