Latest News

ബഹ്‌റൈന്‍ പ്രവാസി നൈറ്റ് സെപ്റ്റംബര്‍ 30ന്

ബഹ്‌റൈന്‍ പ്രവാസി നൈറ്റ് സെപ്റ്റംബര്‍ 30ന്
X

മനാമ: ബഹ്‌റൈനിലെ പ്രവാസി സമൂഹത്തില്‍ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി വെല്‍ഫെയര്‍ അതിന്റെ സേവന പ്രവര്‍ത്തനങ്ങളെ പൊതുസമൂഹത്തിന് കൂടുതല്‍ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രവാസി നൈറ്റ് കലാ സാംസ്‌കാരിക സന്ധ്യ സംഘടിപ്പിക്കുന്നു.

സെപ്റ്റംബര്‍ 30 വെള്ളിയാഴ്ച വൈകുന്നേരം 5.00 മണി മുതല്‍ മനാമ അല്‍ റജാ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രവാസി നൈറ്റ് കലാസന്ധ്യയില്‍ പ്രവാസി കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന കേരളത്തിന്റെ വ്യത്യസ്ത കലാരൂപങ്ങള്‍ അരങ്ങേറും. പ്രവാസി നൈറ്റ് കലാസന്ധ്യയോടനുബന്ധിച്ച് ബഹ്‌റൈനിലെയും കേരളത്തിലെയും പ്രമുഖ സംസ്‌കാരിക വ്യക്തിത്വങ്ങള്‍ അണിനിരക്കുന്ന സാംസ്‌കാരിക സദസ്, പ്രവാസി വെല്‍ഫെയര്‍ പുതിയ ലോഗോ പ്രകാശനം, പ്രവാസി ആര്‍ട്‌സ് ഡേ, ഇന്ത്യ സെവെന്റ്റി ഫൈവ് ജനകീയ ഓണ്‍ലൈന്‍ സ്വാതന്ത്ര്യദിന ക്വിസ്, ഓണം പായസം മത്സരം എന്നിവയിലെ മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം എന്നിവയും നടക്കും എന്ന് പ്രവാസി വെല്‍ഫെയര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ജനറല്‍ സെക്രട്ടറി സിഎം മുഹമ്മദലി അറിയിച്ചു.

Next Story

RELATED STORIES

Share it