Latest News

ജാമ്യവ്യവസ്ഥ ലംഘിച്ചു; പിസി ജോര്‍ജ്ജിനെതിരേ വീണ്ടും പരാതി

ജാമ്യവ്യവസ്ഥ ലംഘിച്ചു; പിസി ജോര്‍ജ്ജിനെതിരേ വീണ്ടും പരാതി
X

തിരുവനന്തപുരം: മുസ് ലിംകള്‍ക്കെതിരേ വംശീയവിദ്വേഷം പരത്തുന്ന വിദ്വേഷപ്രസംഗം നടത്തിയതിന് കോടതിയില്‍നിന്ന് ജമ്യം ലഭിച്ച പി സി ജോര്‍ജ് ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നാരോപിച്ച് പോലിസില്‍ പരാതി. അന്‍വര്‍ഷാ പാലോട് ആണ് ജോര്‍ജ്ജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയത്.

തിരുവനന്തപുരത്ത് നടന്ന ഹിന്ദുത്വ സമ്മേളനത്തിലാണ് മുസ് ലിംകള്‍ക്കെതിരേ പി സി ജോര്‍ജ് വംശീയവിദ്വേഷം പരത്തുന്ന പ്രസ്താവന നടത്തിയത്. മുസ് ലിംകളുടെ ഹോട്ടലുകളില്‍ ഇതര മതസ്ഥരെ വന്ധ്യംകരിക്കാനുള്ള മരുന്നുപയോഗിക്കുന്നുണ്ടെന്നാണ് ഒരു ആരോപണം. ലുലു മാള്‍ മുതലാളി കൊച്ചിയല്‍ മാള്‍ പണിതത് ഇതര മതസ്ഥരുടെ പണം തട്ടാനാണെന്നാണ് മറ്റൊരു ആരോപണം. ഇതില്‍ ലുലു മാളിനെക്കുറിച്ചുള്ള ആരോപണം ജോര്‍ജ് പിന്നീട് പിന്‍വലിച്ചു.

വിവാദപരമായി സംസാരിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് എന്നീ നിയന്ത്രണങ്ങളോടെയാണ് പി സി ജോര്‍ജിന് ജാമ്യം അനുവദിച്ചത്. താന്‍ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മാധ്യമങ്ങളോട് പറയുന്നതിലൂടെ അദ്ദേഹം വീണ്ടും അതേ ആരോപണം ഉന്നയിക്കുകയാണെന്നും അത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നുമാണ് പരാതിയില്‍ പറയുന്നത്.

Share it