Latest News

വനിതാ ജന്‍ ധന്‍ അക്കൗണ്ടിലേക്കുള്ള കേന്ദ്രസഹായത്തിന്റെ ആദ്യ ഗഡു ഇന്നെത്തും; തിരക്ക് ഒഴിവാക്കാന്‍ ബാങ്കുകളില്‍ സമയക്രമം ഏര്‍പ്പെടുത്തി ഐബിഎ

ലോക്ക്ഡൗണ്‍ കണക്കിലെടുത്ത് ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിനായി മൂന്ന് മാസത്തേക്ക് വനിതാ ജന്‍ ധന്‍ യോജന ഗുണഭോക്താക്കളുടെ അക്കൗണ്ടുകളില്‍ പ്രതിമാസം 500 രൂപ വീതം നിക്ഷേപിക്കുമെന്ന് നേരത്തെ ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചിരുന്നു.

വനിതാ ജന്‍ ധന്‍ അക്കൗണ്ടിലേക്കുള്ള കേന്ദ്രസഹായത്തിന്റെ ആദ്യ ഗഡു ഇന്നെത്തും; തിരക്ക് ഒഴിവാക്കാന്‍ ബാങ്കുകളില്‍ സമയക്രമം ഏര്‍പ്പെടുത്തി ഐബിഎ
X

ന്യൂഡല്‍ഹി: പ്രധാന്‍ മന്ത്രി ഗരിബ് കല്യാണ്‍ പാക്കേജ് അനുസരിച്ച് വനിതാ ജന്‍ ധന്‍ യോജന ഗുണഭോക്താക്കള്‍ക്കുളള പ്രതിമാസ 500 രൂപയുടെ ആദ്യ ഗഡു ഇന്നു മുതല്‍ അക്കൗണ്ടുകളില്‍ സര്‍ക്കാര്‍ നിക്ഷേപിക്കും. ലോക്ക്ഡൗണ്‍ കണക്കിലെടുത്ത് ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിനായി മൂന്ന് മാസത്തേക്ക് വനിതാ ജന്‍ ധന്‍ യോജന ഗുണഭോക്താക്കളുടെ അക്കൗണ്ടുകളില്‍ പ്രതിമാസം 500 രൂപ വീതം നിക്ഷേപിക്കുമെന്ന് നേരത്തെ ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചിരുന്നു.

സാമൂഹിക അകലം പാലിക്കുന്നതിനും ഗുണഭോക്താക്കള്‍ ബുദ്ധിമുട്ടില്ലാതെ പണം പിന്‍വലിക്കുന്നതിനുമായി ഒരു 'ഷെഡ്യൂള്‍' ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ പുറത്തുവിട്ടു. വനിതാ ധന്‍ യോജന ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍ അവസാനിക്കുന്നത് 0 അല്ലെങ്കില്‍ 1 ല്‍ ആണെങ്കില്‍ ഇന്നു പണം പിന്‍വലിക്കാം.

അക്കൗണ്ട് നമ്പര്‍ അവസാനിക്കുന്നത് 2 അല്ലെങ്കില്‍ 3 എന്നിവ നമ്പരുകളിലാണെങ്കില്‍, നാളെയും 4, 5 തുടങ്ങിയ അക്കങ്ങളിലാണ് നമ്പര്‍ അവസാനിക്കുന്നതെങ്കില്‍ ഈ മാസം ഏഴിനും പണം പിന്‍വലിക്കാം. 6, 7 തുടങ്ങിയ അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക് എട്ടിനും 8, 9 തുടങ്ങിയ അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക് ഒമ്പതിനും പണം പിന്‍വലിക്കാം. ഒമ്പതിനു ശേഷം ഏത് ബാങ്ക് പ്രവര്‍ത്തി ദിവസവും ഉപഭോക്താക്കള്‍ക്ക് പണം പിന്‍വലിക്കാം.

Next Story

RELATED STORIES

Share it