Latest News

പേപ്പര്‍ ബാഗിന് മൂന്നുരൂപ ഈടാക്കി; ബാറ്റയ്ക്ക് 9000 രൂപ പിഴ

പേപ്പര്‍ ബാഗിന് മൂന്നുരൂപ ഈടാക്കി; ബാറ്റയ്ക്ക് 9000 രൂപ പിഴ
X

ചണ്ഡിഗഢ്: പേപ്പര്‍ ബാഗിന് ഉപഭോക്താവില്‍ നിന്നും മൂന്നു രൂപ ഈടാക്കിയ ബാറ്റയ്ക്ക് 9000 രൂപ നഷ്ടപരിഹാരം വിധിച്ച് കണ്‍സ്യൂമര്‍ ഫോറം. പേപ്പര്‍ ബാഗിന്റെ വിലയായ മൂന്നു രൂപ തിരിച്ചുനല്‍കാനും ഉപഭോക്താവിനുണ്ടായ മാനസിക ബുദ്ധിമുട്ടിന് പരിഹാരമായി 3000 രൂപയും വ്യവഹാര ചെലവിലേയ്ക്ക് 1000 രൂപയും നല്‍കണമെന്നും 5000 രൂപ കണ്‍സ്യൂമര്‍ ഫോറത്തില്‍ കെട്ടിവയ്ക്കണമെന്നും വിധിച്ചു.

ചണ്ഡിഗഢ് സ്വദേശിയായ ദിനേഷ് പ്രസാദ് റതൂരിയാണ് പരാതിക്കാരന്‍. ഫെബ്രുവരി അഞ്ചിന് ഇദ്ദേഹം സെക്ടര്‍ 22ഡിയിലെ ഷോറൂമില്‍നിന്ന് ഷൂ വാങ്ങി. ബാറ്റ എന്ന് പ്രിന്റ് ചെയ്ത പേപ്പര്‍ ബാഗിനുള്ള മൂന്നു രൂപയടക്കം 402 രൂപയാണ് അവര്‍ ഈടാക്കിയത്. ഉല്‍പ്പന്നം വാങ്ങിയ ഉപഭോക്താവിന് പേപ്പര്‍ ബാഗ് സൗജന്യമായി നല്‍കണമെന്നാണ് ഫോറം വിധിച്ചത്.

Next Story

RELATED STORIES

Share it