Latest News

ബംഗാള്‍: കോണ്‍ഗ്രസ്, ഇടത് മൂന്നാംവട്ട സീറ്റ് വിഭജന ചര്‍ച്ച ഫെബ്രുവരി ഏഴിന്

ബംഗാള്‍: കോണ്‍ഗ്രസ്, ഇടത് മൂന്നാംവട്ട സീറ്റ് വിഭജന ചര്‍ച്ച ഫെബ്രുവരി ഏഴിന്
X

കൊല്‍ക്കൊത്ത: ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസ്സും തമ്മിലുള്ള മൂന്നാം വട്ട ബംഗാള്‍ നിയമസഭാ സീറ്റ് വിഭജന ചര്‍ച്ച ഫെബ്രുവരി ഏഴിന് നടക്കും. രണ്ട് ഘട്ട ചര്‍ച്ചയിര്‍ തീരുമാനമാവാതിരുന്ന 101 സീറ്റിലേക്കുള്ള ചര്‍ച്ചയാണ് ഏഴാംതിയ്യതി നടക്കുക. മൂന്നാം വട്ട ചര്‍ച്ചയില്‍ മുഴുവന്‍ സീറ്റുകളിലും തീരുമാനമെടുക്കുമെന്ന് കോണ്‍ഗ്രസ്, ഇടത് വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

കോണ്‍ഗ്രസ്സിന്റെ ജിതിന്‍ പ്രസാദ്, ബി കെ ഹരിപ്രസാദ് തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും.

294 സീറ്റുള്ള നിയമസഭയില്‍ 193 സീറ്റുകളില്‍ പങ്കുവച്ച് കഴിഞ്ഞിട്ടുണ്ട്. അതില്‍ 101 സീറ്റില്‍ ഇടത്പക്ഷത്തിനും കോണ്‍ഗ്രസ്സിന് 92 സീറ്റും ലഭിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജയിച്ച സീറ്റ് ആ പാര്‍ട്ടിയ്ക്കുതന്നെ നല്‍കുകയെന്ന ധാരണയാണ് പൊതുവില്‍ സ്വീകരിച്ചിട്ടുള്ളത്.

മെയ് 30ന് തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലാവധി അവസാനിക്കും.

Next Story

RELATED STORIES

Share it